Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൻ്റെ ഭാവി വികസനത്തിന് യുഡിഎഫ് സർക്കാർ പുത്തൻ കർമ്മ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും : മന്ത്രി മോൻസ് ജോസഫ്

16 Nov 2026 12:51 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : സംസ്ഥാനത്ത് പുതുതായി അധികാരത്തിൽ വന്നിരിക്കുന്ന യുഡിഎഫ് സർക്കാർ കടുത്തുരുത്തി അസംബ്ലി നിയോജകമണ്ഡലത്തിൻ്റെ ഭാവി വികസനത്തിന് വേണ്ടി പുത്തൻ കർമ്മ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് പ്രസ്താവിച്ചു .കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫ് സർക്കാരിൻ്റെ കഴിഞ്ഞ പത്തു വർഷക്കാലത്തെ ഭരണത്തിൽ മനപ്പൂർവമായി തടഞ്ഞു വെച്ചിരുന്നതും അനാവശ്യ തടസ്സങ്ങൾ ഉന്നയിച്ച് മുടക്കി ഇട്ടിരുന്ന എല്ലാവിധ വികസന പ്രവർത്തനങ്ങളും പുനരാരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കുവാൻ മുഖ്യമന്ത്രി വി. ഡി സതീശൻ നേതൃത്വം നൽകുന്ന മന്ത്രിസഭ കാര്യക്ഷമതയോടെ സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ജനോപകാരപ്രദമായ പുതിയ പദ്ധതികളും പ്രധാനപ്പെട്ട വിവിധ സ്ഥാപനങ്ങളും നിയോജകമണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകളിലും ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ സർക്കാർ തലത്തിൽ ആരംഭിച്ചു കഴിഞ്ഞതായി മോൻസ് ജോസഫ് വ്യക്തമാക്കി. ഈ കാലഘട്ടത്തിൽ ഓരോ പഞ്ചായത്തിലും നിലനിൽക്കുന്ന അടിസ്ഥാന ആവശ്യം ഏതൊക്കെ ആണെന്ന് പരിശോധിക്കാനും മുൻഗണന നൽകേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുന്നതിനും വേണ്ടി എല്ലാ പഞ്ചായത്തുകളിലും രാഷ്ട്രീയത്തിനതീതമായി വികസന ചർച്ചകൾ സംഘടിപ്പിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡൻ്റ് മാഞ്ഞൂർ മോഹൻകുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കടപ്ലാമറ്റം പഞ്ചായത്തിലെ വയല സർവീസ് കോപ്പറേറ്റീവ് ബാങ്കിൻ്റെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ലൂക്കോസ് തടിയനാനി , മുളക്കുളം പഞ്ചായത്തിലെ കീഴൂർ സർവീസ് കോർപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട മാത്യു താന്നിനിൽക്കുംതടം എന്നിവർക്ക് യോഗത്തിൽവെച്ച് സ്വീകരണം നൽകി. 

 കേരളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജെയ്സൺ ജോസഫ്, സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, ഉന്നതാധികാര സമിതി അംഗങ്ങളായ സ്റ്റീഫൻ പാറാവേലി, ജോസ്മോൻ മുണ്ടക്കൽ, സാബു കൂവക്കാട്ട്, ജനറൽ സെക്രട്ടറി പി. ടി. ജോസ് പാരിപള്ളിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമ്മ വർഗീസ്, ജോസ് ജെയിംസ് നിലപ്പന, കുഞ്ഞുമോൾ റോയ്,ഷിജു പാറയിടുക്കിൽ, എ ജെ സാബു, ജോണി ഒറവങ്കര, ജോസ്മോൻ മാളിയേക്കൽ,സി എം ജോർജ്, തോമസ് മുണ്ടുവേലി, റോയ് ജോസഫ്, സനോജ് മിറ്റത്താനി, ജോയി ഇടത്തനാൽ, ബോബൻ മഞ്ഞളാമല ,ദീപു തോമസ്, ജോർജ് കൊറ്റക്കൊമ്പിൽ,തുടങ്ങിയവർ പ്രസംഗിച്ചു.




Follow us on :

More in Related News