Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉത്രാളിക്കാവ് ക്ഷേത്ര പരിസരത്തെ ആക്രികാറുകൾ നീക്കി.

16 Nov 2026 15:00 IST

Arun das

Share News :

മാധ്യമ വാർത്തകളെ തുടർന്ന്

ഉത്രാളിക്കാവ് ക്ഷേത്ര പരിസരത്തെ ആക്രികാറുകൾ നീക്കി;വഴിയിലെ തോരണത്തൂണുകളും ഇന്ന് അഴിച്ചുമാറ്റും.

ഉത്രാളിക്കാവ് ക്ഷേത്രപരിസരത്ത് അനധികൃതമായി കൂട്ടിയിട്ടിരുന്ന ആക്രി കാറുകൾ സ്വകാര്യ വ്യക്തി ഇന്നലെ രാത്രിയോടെ നീക്കം ചെയ്തു. വാഹനങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പോലീസിൽ പരാതി നൽകി നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വാഹനങ്ങൾ നീക്കം ചെയ്തത്.

ക്ഷേത്രത്തിലേക്കുള്ള വഴിയരികിൽ സ്ഥാപിച്ചിട്ടുള്ള തോരണത്തൂണുകളും ഇന്ന് തന്നെ അഴിച്ചുമാറ്റുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.ആർ. മണികണ്ഠൻ അറിയിച്ചു.

വടക്കാഞ്ചേരിയിലെ പത്ര ദൃശ്യമാധ്യമങ്ങളുടെ ഇടപെടലിലൂടെയാണ് പ്രശ്നത്തിൽ ഇത്രയും വേഗത്തിൽ പരിഹാരമുണ്ടായതെന്നും ഇതിന് മാധ്യമപ്രവർത്തകരോട് നന്ദി അറിയിക്കുന്നതായും ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.

ക്ഷേത്രത്തിൽ നടന്നുവരുന്ന നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും ഇതിനായി എല്ലാ ഭക്തജനങ്ങളുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News