Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് കൊടിയേറി; കാർത്തിക 24ന്

16 Nov 2026 23:30 IST

CN Remya

Share News :

കോട്ടയം: കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് കൊടിയേറി. വൈകിട്ട് നാലിന് ശേഷമുള്ള ശുഭമുഹൂർത്തത്തിൽ കടിയക്കോൽ കെ. എൻ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ആയിരുന്നു കൊടിയേറ്റ്. 24-നാണ് തൃക്കാർത്തിക. 25ന് ആറാട്ടോടെ ഉത്സവം സമാപിക്കും.  

സാംസ്കാരിക സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാർത്യായനീ പുരസ്കാരം കഥകളി നടൻ ചമ്പക്കര വിജയകുമാറിന്‌ സമർപ്പിച്ചു. ജനറൽ കൺവീനർ എസ്. സുരേന്ദ്ര ബാബു അധ്യക്ഷത വഹിച്ചു. കലാപരിപാടികൾ സംഗീത സംവിധായകൻ ശരത് ഉദ്ഘാടനം ചെയ്തു. വിവിധ ദിവസങ്ങളിൽ ചേരാനല്ലൂർ ശങ്കരൻ കുട്ടി, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ്, കുടമാളൂർ മുളീധരമാരാർ, സദു, കരിയന്നൂർ നാരായണൻ നമ്പൂതിരി, വൈക്കം ചന്ദ്രൻ മാരാർ, യദു ചിറക്കടവ്, ഉണ്ണി തോട്ടകം, അരുൺ എസ്.മാരാർ, കണ്ണൻ, സജേഷ്, മട്ടന്നൂർ ഉദയൻ നമ്പൂതിരി തുടങ്ങിയവർ മേള വിസ്മയം തീർക്കും. രണ്ടാം ഉത്സവം മുതൽ എട്ടാം ഉത്സവം വരെ രാവിലെ 5:45ന് ആറാട്ട് കടവിലേക്ക് എഴുന്നെള്ളിപ്പ്. എട്ടിന് തിരിച്ചെഴുന്നള്ളിപ്പ്. 17നും 19നും 23നും രാവിലെ 11:30-ന് ഉത്സവബലി ദർശനം.

Follow us on :

More in Related News