Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2026 15:14 IST
Share News :
വടക്കാഞ്ചേരി കുന്നംകുളം റൂട്ടിലെ പന്നിത്തടം സിഗ്നൽ ടൈം വർദ്ധിപ്പിക്കുക - ആവശ്യവുമായി ബി എം എസ്
വടക്കാഞ്ചേരി - കുന്നംകുളം റൂട്ടിലെ, പന്നിത്തടം സിഗ്നൽ ഭൂരിഭാഗം പകൽ സമയങ്ങളിൽ 12 സെക്കന്റ് സമയം മാത്രമാണ് വാഹനങ്ങൾ പോകുന്നതിനു ലഭിക്കുന്നത്. ആ റൂട്ടിൽ ഓടുന്ന ബസുകൾക്ക് നേരത്തിനു ട്രിപ്പ് എടുക്കുവാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയ്ക്ക് നാലു വശത്തേയ്ക്കും ഒരേ സമയം എന്ന ആവശ്യവുമായി കുന്നംകുളം ACP യെയും അനുബന്ധ ഉദ്യോഗസ്ഥൻമാരെയും കാണുവാൻ യോഗം തീരുമാനം എടുത്തു. തൃശ്ശൂർ ജില്ലാ മോട്ടോർ & എഞ്ചിനീയറിംഗ് മസ്ദൂർ സംഘം (BMS) വടക്കാഞ്ചേരി BUS യൂണിറ്റ് യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് വിപിൻ മംഗലം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ . BMS വടക്കാഞ്ചേരി മേഖല സെക്രട്ടറി A. C കണ്ണൻ, യൂണിറ്റ് സെക്രട്ടറി A ബാബു, കൃഷ്ണൻ PVT , എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.