Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2026 18:36 IST
Share News :
പീരുമേട്: കുട്ടികളുടെ അവകാശസംരക്ഷണം, ശിശുസംരക്ഷണം, സുരക്ഷിതവും കുട്ടിസൗഹൃദപരവുമായ അന്തരീക്ഷം ഉറപ്പാക്കൽ തുടങ്ങിയ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന് സംസ്ഥാനതല അംഗീകാരം. കേരള സർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പിന്റെ സർട്ടിഫിക്കറ്റ് ഓഫ് ഇൻസ്റ്റിറ്റ്യൂഷണൽ റെക്കഗ്നിഷനാണ് കോളേജിന് ലഭിച്ചത്.
നവംബർ 14-ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ശിശുദിനാഘോഷച്ചടങ്ങിൽ സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആൻ സ്റ്റാൻലി അംഗീകാരപത്രം ഏറ്റുവാങ്ങി.
കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവകാശസംരക്ഷണത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും വിവിധ സാമൂഹിക ഇടപെടലുകളിലൂടെ കുട്ടികളുടെയും സമൂഹത്തിന്റെയും ശാക്തീകരണത്തിനുമായി വിഭാഗം നടത്തിവരുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്.
വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ വി. വിഗ്നേശ്വരി ഐ.എ.എസ്. ഉൾപ്പെടെയുള്ള വകുപ്പ് അധികൃതരോടും പ്രവർത്തനങ്ങളിൽ സഹകരിച്ചവരോടും കോളേജ് സോഷ്യൽ വർക്ക് വിഭാഗം നന്ദി അറിയിച്ചു. കോളേജിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്കും കുട്ടികളുടെ ക്ഷേമത്തിനായുള്ള സേവനപ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
Follow us on :
More in Related News
Please select your location.