Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Mar 2026 17:41 IST
Share News :
മസ്‌കറ്റ്: തൃശൂർ അസോസിയേഷൻ മസ്‌കറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി നടന്നു.
2026 മാർച്ച് 13- വെള്ളിയാഴ്ച്ച മസ്‌കറ്റ് റുസൈലുള്ള ദി ഗാർഡൻസിൽ വെച്ചു നടന്ന ഇഫ്താർ സംഗമത്തിൽ വിവിധ സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരും, സമൂഹാംഗങ്ങളും പങ്കെടുത്ത് സംഗമത്തെ സമൃദ്ധമാക്കി.
ഇഫ്താർ സംഗമത്തിന്റ ഭാഗമായി തൃശൂർ അസോസിയേഷൻ മസ്‌കറ്റ്, റമദാന്റെ ആത്മീയ സന്ദേശവും മനുഷ്യ രാശിക്ക് അത്യാവശ്യമായ ലോക സമാധാനത്തിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞ സന്ദേശം സംഘടനാ പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരിപങ്കുവച്ചു. പരസ്പര സ്നേഹവും, സഹാനുഭൂതിയും പങ്കിടലും വളർത്തുന്ന ഒരു ആത്മീയ അവസരമായി ഇഫ്താർ സംഗമം മാറി.
അൽ ഹുദ മദ്രസ്സ അദ്ധ്യാപകൻ അനസ് നഈമി റമദാന്റെ മഹത്ത്വവും അതിന്റെ ആത്മീയ സന്ദേശവും സംബന്ധിച്ച് പ്രഭാഷണം നടത്തി. ഉപവാസത്തിന്റെ ആത്മീയതയും മനുഷ്യരിൽ കരുണയും ഐക്യവും വളർത്തുന്ന സന്ദേശവും അദ്ദേഹം വിശദീകരിച്ചു.
കൺവീനർ സാബു ആനാപ്പുഴ സ്വാഗതം പറയുകയും ട്രെഷറർ മുഹമ്മദലി നന്ദിയും രേഖപ്പെടുത്തി.
സഹോദരത്വവും ഐക്യവും ശക്തിപ്പെടുത്തുന്ന ഇഫ്താർ സംഗമം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും ഒരുമിപ്പിച്ച ആത്മീയവും സൗഹൃദ പരവുമായ വേദിയായി മാറി.
പ്രസ്തുത പരിപാടിക്ക് പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി, ജനറൽ സെക്രട്ടറി വാസുദേവൻ തളിയറ, സെക്രട്ടറിമാരായ ശ്യം കോമത്, ബിജു അമ്പാടി. ട്രെഷറർ മുഹമ്മദലി അന്നമനട. ജോയിന്റ് ട്രെഷറർ ജിബു ഉസ്മാൻ, വൈസ് പ്രസിഡന്റ്മാരായ സുനീഷ്, മണികണ്ഠൻ, സാബു അനാപ്പുഴ, സലിം മുതുവമ്മൽ,
ജനറൽ കോർഡിനേറ്റർ ഷൈജു, ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് പ്രസാദ്, ഡേവിസ്, കിഫിൽ ഇക്ബാൽ, അശോകൻ എളവള്ളി, ഉല്ലാസ്, വിനോദ്, ധർമൻ, സുബീഷ്, ചന്ദ്രേഷ്, ബബിത ശ്യാം, നീതു ബിജു, സബിത സാബു, സജന സക്കിർ, സുജിത് ഗോപി, താര ജയശങ്കർ, ക്ലിന്റ് ഷാജു, ഷബീർ ജലാൽ, ഷിജോയ് ആളൂർ, സുശീലൻ പള്ളിയിൽ, സക്കിർ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.