Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂഞ്ഞാർ സീറ്റിൽ മത്സരത്തിനായി മുസ്‌ലിം ലീഗ് നേതാവും

14 Mar 2026 15:12 IST

ENLIGHT MEDIA OMAN

Share News :

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ സ്ഥാനാർഥിയാകാനൊരുങ്ങി മുസ്‌ലിം ലീഗ് നേതാവ്. മുസ്‌ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന സെക്രട്ടറി ജലാൽ പൂതക്കുഴിയാണ് മത്സരത്തിന് തയ്യാറെടുക്കുന്നത്.

കഴിഞ്ഞ കുറേ നാളുകളായി മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വവുമായി അകൽച്ചയിലായ ജലാൽ സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. പാർട്ടിയിൽ അവഗണന നേരിടുന്നവരുടെ പ്രതിനിധിയായാണ് താൻ മത്സരിക്കുന്നത് എന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

മുസ്‌ലിം വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ലീഗ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന ജലാൽ പൂതക്കുഴി, മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ അധ്യക്ഷനായിരുന്ന യൂത്ത് ലീഗ് കമ്മിറ്റിയിൽ പ്രവർത്തക സമിതി അംഗമായിരുന്നു.

 മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ കെഎം ഷാജി, അഡ്വെക്കറ്റ് എൻ ഷംസുദ്ദീൻ എംഎൽഎ, പി എം സാദിക്കലി തുടങ്ങിയവരോടൊപ്പം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച ജലാൽ 

10 വർഷം പാറത്തോട് ഗ്രാമ പഞ്ചായത്ത് അംഗം, 18 വർഷം പാറത്തോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, ബാങ്ക് വൈസ് പ്രസിഡന്റ്‌, ബാങ്ക് പ്രസിഡന്റ്‌, ഉമ്മൻ ചാണ്ടി ഭരണത്തിൽ 5 വർഷം CAPEX കൊല്ലം ഡയറക്ടർ ബോർഡ് മെമ്പർ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് ജനറൽ സെക്രട്ടറിയാണ്. മുസ്ലിം ലീഗ് യുഡിഎഫ് വേദികളിലെ അറിയപ്പെടുന്ന പ്രഭാഷകൻ കൂടിയാണ് ജലാൽ.

35 വർഷത്തോളമായി മുസ്‌ലിം ലീഗിൽ സജീവമായ ജലാൽ പൂതക്കുഴിക്ക് പാർട്ടിയിലും മുന്നണിയിലും ശക്തമായ സുഹൃത് വലയമുണ്ട്. കൂടാതെ ഈരാറ്റുപേട്ട, പാറത്തോട്, എരുമേലി മുണ്ടക്കയം മേഖലകളിൽ ശക്തമായ സ്വാദീനവുമുണ്ട്. ഇതെല്ലാം വോട്ടായി മാറും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം. UDF-LDF-NDA മുന്നണികൾ കൃസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെയാണ് സ്ഥാനാർഥികളായി പരിഗണിക്കുന്നത്. 30 ശതമാനത്തോളം മുസ്‌ലിം വോട്ടർമാരുള്ള പൂഞ്ഞാർ മണ്ഡലത്തിൽ മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥി എന്ന നിലക്ക് സമുദായത്തിൽ നിന്നുണ്ടാവാൻ സാധ്യതയുള്ള പിന്തുണയും ജലാൽ പൂതക്കുഴിയുടെ മത്സരത്തിൽ നിർണായകമാവും .. യുഡിഎഫ് എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കാൻ സാധ്യതയുള്ള മണ്ഡലത്തിൽ ജയ പരാജയങ്ങൾ നിർണയിക്കുന്നതിൽ ജലാലിന്റെ മത്സരം കടുത്ത സ്വാധീനം ചെലുത്തും എന്ന് ഉറപ്പാണ്.

ഇതേ രീതിയിൽ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പളളി, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ മണ്ഡലങ്ങളിലും മത്സരത്തിന് മുസ്‌ലിം ലീഗിലെ വിമത വിഭാഗം തയ്യാറെടുക്കുന്നതായി വിവരമുണ്ട്.

Follow us on :

More in Related News