Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Mar 2026 17:54 IST
Share News :
ചാവക്കാട്:കടപ്പുറം പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം ഞായറാഴ്ച്ച വൈകിട്ട് 4-ന് ഇരട്ടപ്പുഴ വേദവ്യാസ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഏങ്ങണ്ടിയൂർ നാരായണ ഗുരുകുലത്തിലെ സ്വാമി തത്ത്വ തീർത്ഥ സമ്മേളനം ഉദ്ഘാടനവും,അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും.സ്വാഗത സംഘം ചെയർമാൻ അഡ്വ.ജ്യോതിബസു അധ്യക്ഷത വഹിക്കും.രാഷ്ട്രീയ സ്വയം സേവക സംഘം തൃശൂർ വിഭാഗ് പ്രചാർ പ്രമുഖ് പി.ജി.കണ്ണൻ മുഖ്യപ്രഭാഷണം നടത്തും.ഹിന്ദു ഏകതാ സമ്മേളനത്തിനോടനുബന്ധിച്ച് വിളമ്പര റാലിയും,തുടർന്ന് വിവിധ കലാപരിപാടികൾ,നാരായണീയം,മെഗാ തിരുവാതിര,വീരനാട്യം,നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും.കൂടാതെ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും.വാർത്താസമ്മേളനത്തിൽ സംയോജക് ദിലീപ് അമ്പലപ്പറമ്പിൽ,സ്വാഗത സംഘം രക്ഷാധികാരി സി.എസ്.സുനില ടീച്ചർ ഇരട്ടപ്പുഴ,കൺവീനർ രവി വടക്കുട്ട് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.