Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Mar 2026 19:32 IST
Share News :
ഗുരുവായൂർ:മുനിസിപ്പൽ ഹിന്ദു ഏകതാ സമ്മേളനം ഞായറാഴ്ച്ച വൈകിട്ട് നാല് മണി മുതൽ ഗുരുവായൂർ ടൗൺ ഹാളിൽ നടക്കും.നാരായണീയ പാരായണത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്.ഗുരുവായൂർ ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തും.കേരള സംബോധ് ഫൗണ്ടേഷൻ മുഖ്യആചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്യും.എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പ്രസിഡൻ്റ് പി.എസ്.പ്രേമാനന്ദൻ അധ്യക്ഷത വഹിക്കും.സംസ്കൃത സേവാ രത്നം സി.പി.സനൽ ചന്ദ്രൻ പുന്നാട് മുഖ്യപ്രഭാഷണം നടത്തും.ഒറ്റപ്പാലം എൻഎസ്എസ് കോളേജ് റിട്ടയേർഡ് പ്രൊഫസർ രാജലക്ഷ്മി ആശംസകൾ അർപ്പിക്കും.സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രഗല്ഭരെ വേദിയിൽ ആദരിക്കും.തുടർന്ന് അമ്മമാരുടെ കോൽക്കളി,ഐവർകളി,തിരുവാതിരക്കളി എന്നിവയും അരങ്ങേറും.ഗുരുവായൂർ ചിന്മയാ മിഷൻ ജോയിന്റ് സെക്രട്ടറി ഡോ.സുരേഷ് നായർ സ്വാഗതവും,സ്വാഗത സംഘം ജോയിന്റ് കൺവീനർ അനൂപ് ശർമ നന്ദിയും പറയും.
Follow us on :
Tags:
More in Related News
Please select your location.