Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൗമാരകല ആകാശ മിഠായിക്ക് കൊടിയിറങ്ങി.

01 Dec 2024 09:21 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നാലുദിനങ്ങ ളിലായി കഥകളുടെ സുൽത്താൻ്റെ നാട്ടിൽ നടന്ന കൗമാരകലയ്ക്ക് കൊടിയിറങ്ങി. വിധികർത്താക്കൾക്ക് പലപ്പോഴും വിധി നിർണ്ണയം വിഷമകരമാകും വിധം വാശിയേറിയ മത്സരങ്ങളാണ് നൃത്ത, നാടകവേദികളിൽ മാറ്റുരച്ചത്. സ്കൂൾ കലോത്സവത്തിൻ്റെ അവസാന ദിവസം നടന്ന ഗോത്രകലകളുടെ അവതരണ മികവുകൊണ്ട് നിറഞ്ഞ വേദികളിൽ കൈയ്യടി നേടി. 823 പോയിന്റുമായി കോട്ടയം ഈസ്റ്റ് ഉപജില്ല ഓവറാൾ കിരീടം നേടി. 799 പോയിന്റോടെ ചങ്ങനാശേരി, 765പോയിന്റോടെ കുറവിലങ്ങാടും രണ്ടും, മൂന്നും സ്ഥാനം നേടി. സ്കൂൾ വിഭാഗത്തിൽ 286 പോയിന്റ് നേടി എം.ജി.എം. ളാക്കാട്ടൂർ ഹയർസെക്കൻഡറി സ്കൂൾ ഇക്കുറിയും കിരീടം നിലനിറുത്തി. 231 പോയിന്റുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളും, 200 പോയിന്റോടെ കോട്ടയം മൗണ്ട് കാർമൽ സ്കൂളും രണ്ടും മൂന്നും സ്ഥാനം നേടി. സംസ്കൃതോത്സവം യു.പി.വി ഭാഗത്തിൽ 82 പോയിന്റും, ഹൈസ്ൾകൂവിഭാഗം 90 പോയിന്റും നേടി കോട്ടയം വെസ്റ്റ് ചാമ്പ്യന്മാരായി. അറബി കലോത്സത്തിൽ യു. പി വിഭാഗം61 പോയിൻ്റ്നേടികോട്ടയം ഈസ്റ്റും, ഹൈസ്കൂൾ വിഭാഗത്തിൽ 95 പോയിന്റോടെ ഈ രാറ്റുപേട്ടയും ചാമ്പ്യന്മാരായി. സമാപന സമ്മേളനം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ പി.എസ് പുഷ്പമണി അധ്യക്ഷത വഹിച്ചു.


Follow us on :

More in Related News