Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Oct 2026 07:25 IST
Share News :
കായികമേളയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റെയിൽവേ സ്റ്റേഷൻ, പ്രധാന ബസ് സ്റ്റാൻഡുകൾ, താമസകേന്ദ്രങ്ങൾ, മത്സരവേദികൾ എന്നിവയെ ബന്ധിപ്പിച്ചാണ് ഗതാഗത സംവിധാനം ഒരുക്കിയിരിക്കുന്നത്. കായികതാരങ്ങളുടെ യാത്ര ഏകോപിപ്പിക്കുന്നതിനും ഗതാഗത ക്രമീകരണങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും ഈ സംവിധാനം സഹായകമാകും.
ഒളിമ്പിക്സ് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടന്നു. പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. അഡ്വ. ഫാത്തിമ തഹ്ലിയ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി., ഫൈസൽ ബാബു എം.എൽ.എ. എന്നിവർ മുഖ്യാതിഥികളായി.
കായികമേളയുടെ വിജയകരമായ നടത്തിപ്പിൽ ഗതാഗത സംവിധാനത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് ട്രാൻസ്പോർട്ട് കമ്മിറ്റി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയത്. യാത്രാബുദ്ധിമുട്ടുകൾ കുറച്ച് കായികതാരങ്ങൾക്ക് മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതാണ് ഈ സംരംഭം.
പാസഞ്ചർ കമ്മിറ്റി ഭാരവാഹികളായ സലാം മലയമ്മ, റഫീഖ് മായനാട്, യൂനുസ് വടകര, മുജീബ് കൈപ്പാക്കിൽ, അബൂബക്കർ മായനാട്, അസ്മ വള്ളിയാട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാന സ്കൂൾ കായികമേളയുടെ ഗതാഗത ഏകോപനത്തിന് കരുത്തേകുന്ന ‘ഒളിമ്പിക്സ് എക്സ്പ്രസ്’ സംഘാടന മികവിന്റെ വേറിട്ട മാതൃകയായി മാറുകയാണ്.
Follow us on :
Tags:
More in Related News
Please select your location.