Tue Dec 12, 2023 10:56 PM 1ST

Location  

Sign In

63 മത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോടിൻ്റെ മണ്ണിൽ ദീപം തെളിഞ്ഞു

26 Oct 2026 10:21 IST

Jithu Vijay

Share News :

കോഴിക്കോട് : സംസ്ഥാന സ്കൂൾ കായികരംഗത്തെ പുതിയ ചരിത്രത്തിലേക്ക് നയിച്ചുകൊണ്ട് 68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോടിന്റെ മണ്ണിൽ വർണാഭമായ തുടക്കം. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന മൂന്നാമത് കായികമേള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) സിന്തറ്റിക് ട്രാക്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു


ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മേളയുടെ ബ്രാൻഡ് അംബാസഡറുമായ ഒളിമ്പ്യൻ ഡോ. പി.ടി. ഉഷ എം.പിയിൽ നിന്നും മുഖ്യമന്ത്രി ദീപശിഖ ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മന്ത്രിമാരായ ടി സിദ്ദിഖ്, ഒ ജെ ജനീഷ്, എം കെ രാഘവൻ എംപി തുടങ്ങിയവർ പങ്കെടുത്തു 



Follow us on :

More in Related News