Tue Dec 12, 2023 10:56 PM 1ST

Location  

Sign In

15 വർഷത്തെ റെക്കോഡ് തകർത്ത് ആലപ്പുഴയുടെ അതുൽ; 100 മീറ്ററിൽ 10.63 സെക്കൻഡിൽ സ്വർണം

29 Oct 2026 07:16 IST

NewsDelivery

Share News :

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ മീറ്റ് റെക്കോഡോടെ വേഗതാരമായി ആലപ്പുഴയുടെ അതുൽ ടി.എം. 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അതുൽ പുതിയ റെക്കോഡ് കുറിച്ചത്. 2011ൽ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ ജിജിൻ വിജയൻ സ്ഥാപിച്ച 10.7 സെക്കൻഡിന്റെ റെക്കോഡാണ് അതുൽ മറികടന്നത്.

ആലപ്പുഴ ഗവ. ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം വിദ്യാർഥിയാണ് അതുൽ. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ശ്രീഹരി സി. 10.74 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളിയും ട്രോയ് എം.എസ്. 10.91 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലവും നേടി.

സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് വി.എം.എച്ച്.എസ് വടവന്നൂരിലെ ഋതുപർണ സ്വർണം നേടി. 12.43 സെക്കൻഡിലാണ് ഋതുപർണ ഫിനിഷ് ചെയ്തത്. ശ്രേയ ആർ. (12.73 സെക്കൻഡ്) വെള്ളിയും സരയു ലക്ഷ്മി (12.86 സെക്കൻഡ്) വെങ്കലവും സ്വന്തമാക്കി.

ജൂനിയർ വിഭാഗം

ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ആലപ്പുഴയുടെ മിലൻ ജോർജ് സ്വർണം നേടി. 11.02 സെക്കൻഡിലാണ് മിലൻ ഫിനിഷ് ചെയ്തത്. കോട്ടയത്തിന്റെ വിഷാനു യാദവ് 11.07 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളിയും തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ഗൗരേഷ് ബിനോയ് 11.27 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലവും നേടി.

ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ജിൽഷ ജിനിൽ സ്വർണം നേടി. 12.29 സെക്കൻഡിലാണ് ജിൽഷ ഫിനിഷ് ചെയ്തത്. പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ ആൻവി (12.65 സെക്കൻഡ്) വെള്ളിയും ആലപ്പുഴ സെന്റ് ജോസഫ് ജി.എച്ച്.എസ്.എസിലെ സ്നേഹ ശ്യാം (12.82 സെക്കൻഡ്) വെങ്കലവും നേടി.

സബ് ജൂനിയർ വിഭാഗം

സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി എം. സ്വർണം നേടി. 12.01 സെക്കൻഡിലാണ് ശ്രീഹരി ഫിനിഷ് ചെയ്തത്. മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂളിലെ മുഹമ്മദ് ഇസാൻ (12.13 സെക്കൻഡ്) വെള്ളിയും കോഴിക്കോട് മേപ്പയൂർ ജി.വി.എച്ച്.എസ്.എസിലെ ഫസൽ മുഹമ്മദ് (12.18 സെക്കൻഡ്) വെങ്കലവും നേടി.

സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ സങ്കീർത്തന എസ്. സ്വർണം നേടി. 13.10 സെക്കൻഡിലാണ് സങ്കീർത്തന ഫിനിഷ് ചെയ്തത്. ആലപ്പുഴ സെന്റ് ജോസഫ് ജി.എച്ച്.എസ്.എസിലെ ഹർഷ ജോൺ (13.20 സെക്കൻഡ്) വെള്ളിയും ആലപ്പുഴ ഗവ. യു.പി.എസ്.ടിയിലെ സ്നേഹ എസ്. (13.38 സെക്കൻഡ്) വെങ്കലവും നേടി.

Follow us on :

More in Related News