Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2026 07:22 IST
Share News :
സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം അത്‌ലറ്റിക്സ് മത്സരത്തിൽ പങ്കെടുക്കുന്ന താരത്തിന്റെ പ്രായം സംബന്ധിച്ച പരാതിയിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി എൻ. ഷംസുദ്ദീൻ നിർദേശം നൽകി.
സബ്ജൂനിയർ വിഭാഗത്തിലെ 100 മീറ്റർ, 400 മീറ്റർ മത്സരങ്ങളിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിക്കുന്ന കായികതാരത്തിന്റെ ജനനത്തീയതിയിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് മന്ത്രിയുടെ അടിയന്തര നടപടി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സംബന്ധിച്ച തീരുമാനം.
Follow us on :
Tags:
More in Related News
Please select your location.