Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീകരിച്ച വരപ്രസാദനാഥ ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടത്തി

06 May 2024 13:51 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


ആളൂര്‍: നവീകരിച്ച ആളൂര്‍ വരപ്രസാദനാഥ ദേവാലയത്തിന്റെ വെഞ്ചരിപ്പും പുനപ്രതിഷ്ഠാകര്‍മവും ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ദേവാലയത്തിന്‍രെ രജതജൂബിലി വര്‍ഷാചരണത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം ബിഷപ്പ് നിര്‍വഹിച്ചു.  വി.കുര്‍ബാനക്ക് ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിച്ചു. ഇരിങ്ങാലക്കുട രൂപതവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ ,വികാരി ഫാ.ടിന്റോ കൊടിയന്‍,. എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ.പോള്‍ പനങ്കുളം, ഫാ.നിക്‌സന്‍ ചാക്കോര്യ, ഫാ.ലിജു മഞ്ഞപ്രക്കാരന്‍, ഫാ.വിന്‍സന്‍ര് പടിഞ്ഞാറന്‍കാരന്‍, ഫാ.ആന്റോ വട്ടോലി്, ഫാ.ജോഷി കണ്ണൂക്കാടന്‍, ഫാ.ബാബു കളത്തിങ്കല്‍, സിസ്റ്റര്‍ ലൂസിന, സിസ്റ്റര്‍ ശോഭ  തുടങ്ങിയവരും സന്നിഹിതരായി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.


Follow us on :

More in Related News