Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോഹാർ കെ.എം.സി.സി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

14 Nov 2026 22:37 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: സേവനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമുയർത്തി സോഹാർ കെ.എം.സി.സി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വൻ വിജയമായി. ബദർ അൽ സമാ ഹോസ്പിറ്റൽ സോഹാറിന്റെയും സോഹാർ ഗവൺമെന്റ് ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ ലുലു ഹൈപ്പർമാർക്കറ്റ് സോഹാറിൽ സംഘടിപ്പിച്ച ക്യാമ്പിൽ സ്വദേശികളും പ്രവാസികളുമടക്കം നൂറുകണക്കിന് പേരാണ് രക്തം ദാനം ചെയ്തത്.

സോഹാർ കെ.എം.സി.സി വനിതാ വിഭാഗത്തിന്റെ സജീവ പങ്കാളിത്തവും നിരവധി വനിതകൾ രക്തദാനത്തിന് മുന്നോട്ടുവന്നതും ക്യാമ്പിന്റെ പ്രത്യേകതയായി. രക്തദാതാക്കൾക്ക് ബദർ അൽ സമാ ഹോസ്പിറ്റൽ ഒരു വർഷത്തേക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ സൗകര്യവും വാഗ്ദാനം ചെയ്തിരുന്നു.

പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തം ഉണ്ടായതോടെ നിശ്ചയിച്ച സമയത്തിന് മുമ്പുതന്നെ ലക്ഷ്യമിട്ട രക്തശേഖരണം പൂർത്തിയാക്കാൻ അധികൃതർക്ക് സാധിച്ചു. ഇതേത്തുടർന്ന് ക്യാമ്പ് നേരത്തേ അവസാനിപ്പിക്കുകയായിരുന്നു. രക്തം ദാനം ചെയ്യാൻ താൽപര്യത്തോടെ എത്തിയിട്ടും അവസരം ലഭിക്കാതെ നിരവധി പേർക്ക് മടങ്ങേണ്ടിവന്നത് ക്യാമ്പിലെ വലിയ ജനപങ്കാളിത്തത്തിന്റെ തെളിവായി.

സോഹാർ കെ.എം.സി.സി നേതാക്കളും പ്രവർത്തകരും ക്യാമ്പിന്റെ നടത്തിപ്പിനും ഏകോപനത്തിനും നേതൃത്വം നൽകി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ബദർ അൽ സമാ ഹോസ്പിറ്റൽ, സോഹാർ ഗവൺമെന്റ് ഹോസ്പിറ്റൽ അധികൃതർക്കും ജീവനക്കാർക്കും കെ.എം.സി.സി നേതൃത്വം നന്ദി അറിയിച്ചു.

രക്തദാനത്തിലൂടെ മാനവികതയുടെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ക്യാമ്പ് സോഹാറിലെ പ്രവാസി സമൂഹത്തിന്റെ സേവന സന്നദ്ധതയുടെ മികച്ച മാതൃകയായി.

Follow us on :

More in Related News