Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മബേല കെ.എം.സി.സി കെയർ വിങ്ങിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

14 Nov 2026 23:33 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് മബേല കെ.എം.സി.സി കെയർ വിങ് ‘ഹൃദയപൂർവ്വം ഒമാൻ’ എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

2026 നവംബർ 13 വെള്ളിയാഴ്ച മബേല അൽ അറൈമി ബൊളെവാർഡിലെ (Al Araimi Boulevard) രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന അൽ സീബ് ഡൊണേഷൻ സെന്ററിലായിരുന്നു പരിപാടി.

മബെല കെഎംസിസി കെയർ വിങ്ങിന്റെ മാനവിക പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ രക്തദാന ക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുത്ത് രക്തം ദാനം ചെയ്തു. മസ്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, വൈസ് പ്രസിഡന്റ് ഇബ്രാഹിം ഒറ്റപ്പാലം, മബെല ഏരിയ കെഎംസിസി പ്രസിഡന്റ് യാക്കൂബ് തിരൂർ, സഫീർ കോട്ടക്കൽ തുടങ്ങിയവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. വിവിധ ഏരിയ കെഎംസിസി നേതാക്കളും സന്നിഹിതരായിരുന്നു. മബെല ഏരിയ കെഎംസിസി കെയർ വിംഗ് ഭാരവാഹികളായ അനീസ് ഒറ്റപ്പാലം സ്വാഗതവും റാഷിദ് നന്ദിയും പറഞ്ഞു. വർക്കിങ് കമ്മിറ്റി അംഗങ്ങളും വനിതാ വിംഗ് ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നൽകി.

രക്‌തദാനത്തിന് പ്രോത്സാഹനം നൽകുന്നതിനായി രക്തദാതാക്കൾക്ക് കൈ നിറയെ സമ്മാനങ്ങളും നൽകിയാണ് പ്രവർത്തകർ യാത്രയാക്കിയത്.

Follow us on :

More in Related News