Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2026 03:31 IST
Share News :
മസ്കറ്റ്: യാസ്മിൻ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യാസ് ബോക്സ് ക്രിക്കറ്റ് ലീഗ് സീസൺ ഒന്നിന്റെ ഗ്രാൻഡ് പ്രീമിയർ മസ്കറ്റിൽ നടന്നു. നവംബർ 15 ഞായറാഴ്ച അൽ ഗുബ്രയിലെ സിറ്റഡൈൻസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ടൂർണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം, ടീമുകളുടെ ജേഴ്സി പ്രകാശനവും വിതരണവും, ട്രോഫി അനാവരണം, മത്സരനിയമങ്ങളും രീതികളും വിശദീകരിക്കൽ, ഗ്രൂപ്പ് നറുക്കെടുപ്പ് എന്നിവ നടന്നു.
ടൂർണമെന്റിലെ അഭിമാനകരമായ ട്രോഫി അൽ റഹ്‌വാൻ യുണൈറ്റഡ് മാനേജിങ് ഡയറക്ടർ ഷിറാജ് എൻ. അബ്ദുള്ളയും യാസ്മിൻ ഇന്റർനാഷണൽ സി.ഇ.ഒ യാസ്മിൻ ഷിറാജും ചേർന്ന് അനാവരണം ചെയ്തു. യാസ്മിൻ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഷിഫാസ് മുസ്ലിയാർ ഔദ്യോഗിക ടീം ജേഴ്സി പ്രകാശനം നിർവഹിച്ചു. യാസ് ബോക്സ് ക്രിക്കറ്റ് ലീഗ് എന്ന ആശയം മുന്നോട്ടുവെച്ച് ടൂർണമെന്റിന് രൂപം നൽകുകയും അതിന്റെ ആസൂത്രണത്തിനും സംഘാടനത്തിനും നേതൃത്വം നൽകുകയും ചെയ്തത് നിഹാൽ ഷിറാജാണ്.
നവംബർ 19, 20 തീയതികളിൽ മസ്കറ്റിലെ ഗാലയിലുള്ള ക്രിക് എൻ പ്ലേയിൽ നടക്കുന്ന ടൂർണമെന്റിൽ 16 ടീമുകളാണ് പങ്കെടുക്കുന്നത്. നാല് ഗ്രൂപ്പുകളിലായി തിരിഞ്ഞ് ആറ് ഓവർ വീതമുള്ള ആറ് താരങ്ങളുടെ ബോക്സ് ക്രിക്കറ്റ് മത്സരങ്ങളിലാണ് ടീമുകൾ മാറ്റുരയ്ക്കുക. നവംബർ 20 വെള്ളിയാഴ്ചയാണ് പ്രധാന മത്സരദിനം.
ഔദ്യോഗിക നറുക്കെടുപ്പിൽ ഗ്രൂപ്പ് എയിൽ യാസ് ബോയ്സ്, ഫൻജ സ്ട്രൈക്കേഴ്സ്, ബി.എച്ച്.ടി, മിറക്കിൾ ഇലവൻ എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ ടെലി സ്മാഷേഴ്സ്, ഡി.എസ്.എസ് സ്റ്റീൽ, എ.കെ.സി സ്ട്രൈക്കേഴ്സ്, എസ്.എം.ടി എന്നീ ടീമുകളും ഉൾപ്പെട്ടു.
ഗ്രൂപ്പ് സിയിൽ മസ്കറ്റ് റാപ്റ്റേഴ്സ്, ബുറാഖ് ഗ്ലാസ്, എസ്.എച്ച് ബോയ്സ്, അസൈബ ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകളും ഗ്രൂപ്പ് ഡിയിൽ അൽ റഹ്‌വാൻ യുണൈറ്റഡ്, കണ്ണൂർ സ്ട്രൈക്കേഴ്സ്, എഫ്.എ.പി യു.ടി.എസ്.സി, ദാർസൈത്ത് ഇലവൻ എന്നീ ടീമുകളുമാണ് മത്സരിക്കുക.
ക്രിക്കറ്റ് മത്സരങ്ങൾക്കപ്പുറം കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിപുലമായ വിനോദപരിപാടികളും ടൂർണമെന്റിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. കുട്ടികൾക്കായി ബൗൺസി കാസിൽ, മുഖചിത്രരചന, വിവിധ കളികളും വിനോദപ്രവർത്തനങ്ങളും, സമ്മാനങ്ങൾ എന്നിവയുണ്ടാകും. കൂടാതെ തത്സമയ സംഗീതം, ഡി.ജെ, മറ്റ് വിനോദപരിപാടികൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവയും ഒരുക്കും.
ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ താരങ്ങൾക്കും സംഘാടകരുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷണവും പാനീയങ്ങളും ലഭ്യമാക്കും.
മസ്കറ്റിലെ ക്രിക്കറ്റ് സമൂഹത്തെയും കുടുംബങ്ങളെയും ഒരുമിപ്പിച്ച് കായിക വിനോദത്തിനൊപ്പം സൗഹൃദവും സാമൂഹിക കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുകയാണ് യാസ് ബോക്സ് ക്രിക്കറ്റ് ലീഗിന്റെ ലക്ഷ്യം.
Follow us on :
Tags:
More in Related News
Please select your location.