Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2026 23:18 IST
Share News :
മസ്കറ്റ്: സച്ചരിതരായ പൂർവസൂരികൾ കാണിച്ചുതന്ന ആദർശ പാത പിന്തുടർന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുന്നോട്ടുപോകുന്നതെന്ന് സമസ്ത ജനറൽ സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാർ. സ്വഹാബത്തും താബിഉകളും ഉൾപ്പെടെയുള്ള മഹാരഥന്മാരായ പണ്ഡിതന്മാർ കൈമാറിയ വിശ്വാസാദർശങ്ങളും സംഘടനാ പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ തലമുറയുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
മസ്കറ്റിൽ തനിക്ക് നൽകിയ 'ആദരവോടെ ഒമാൻ' സ്വീകരണ സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ഇന്റർനാഷണൽ കൗൺസിൽ (എസ്.ഐ.സി), മസ്കറ്റ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ (എം.ആർ.ജെ.എം), എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അൽ ഖുവൈർ എജുക്കേഷണൽ ഓഡിറ്റോറിയത്തിലായിരുന്നു സ്വീകരണ സമ്മേളനം. ഒമാനിലെ മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു.
സമസ്തയുടെ നൂറ്റാണ്ടിലേറെ നീളുന്ന വൈജ്ഞാനികവും ആത്മീയവുമായ സേവന പാരമ്പര്യവും കേരള മുസ്ലിം സമൂഹത്തിന്റെ മതവിദ്യാഭ്യാസ രംഗത്ത് സംഘടന വഹിച്ച നിർണായക പങ്കും സമ്മേളനത്തിൽ അനുസ്മരിച്ചു. പ്രവാസലോകത്ത് സമസ്തയുടെ ആശയാദർശങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിൽ കൂട്ടായ്മകൾക്കുള്ള പ്രാധാന്യവും ചർച്ചയായി.
മജ്‌ലിസുന്നൂറോടെ ആരംഭിച്ച സമ്മേളനം മസ്കറ്റ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് ശംസുദ്ദീൻ ഫൈസി അൽ ഐദ്രൂസി ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി പ്രസിഡന്റ് അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ഹാഫിള് മുഷ്താഖ് ഫൈസി ബറക്ക ഖിറാഅത്ത് നടത്തി. എസ്.ഐ.സി രക്ഷാധികാരി മുഹമ്മദ് അലി ഫൈസി ആമുഖഭാഷണം നിർവഹിച്ചു.
ഷബീർ കെ.എ (ലുലു ഗ്രൂപ്പ്), ഹാരിസ് (നെസ്റ്റോ), നാഷാദ് കാക്കേരി (കെ.എം.സി.സി), വാഹിദ് ഹാജി (സുഹുൽ ഫയാഹ്), എസ്.ഐ.സി ട്രഷറർ സഈദ് അലി ദാരിമി, മസ്കറ്റ് റെയ്ഞ്ച് പരീക്ഷാ ബോർഡ് ചെയർമാൻ ഇമ്പിച്ചാലി മുസ്ലിയാർ, എസ്.കെ.എസ്.എസ്.എഫ് ഒമാൻ പ്രസിഡന്റ് സക്കീർ ഹുസൈൻ ഫൈസി, എസ്.ഐ.സി ഗ്ലോബൽ സമിതി പ്രതിനിധി കെ.എൻ.എസ് മൗലവി എന്നിവർ സംസാരിച്ചു. അബ്ദുൽ ശുക്കൂർ ഹാജി സ്വാഗതവും ശിഹാബ് സൂർ നന്ദിയും പറഞ്ഞു.
എസ്.ഐ.സി ചെയർമാൻ ബാവ ഹാജി, വർക്കിങ് പ്രസിഡന്റ് യൂസുഫ് മുസ്ലിയാർ, വർക്കിങ് സെക്രട്ടറി ഷുക്കൂർ ഹാജി സഹം, അഷ്റഫ് സാഹിബ്, റഹീം പറ്റല്ലൂർ (കെ.എം.സി.സി), എം.ആർ.ജെ.എം വർക്കിങ് സെക്രട്ടറി മുസ്തഫ നിസാമി, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി, ട്രഷറർ ഷെരീഫ് ഹാജി, മസ്കറ്റ് സുന്നി സെന്റർ പ്രതിനിധി അബ്ബാസ് ഫൈസി, എസ്.ഐ.സി അൽ ഖുവൈർ യൂണിറ്റ് പ്രസിഡന്റ് വാഹിദ് മാള, മുതിർന്ന നേതാവ് അബ്ദുൽ ജലീൽ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിൽ എസ്.ഐ.സി ഒമാൻ നാഷണൽ കമ്മിറ്റി, എം.ആർ.ജെ.എം, എസ്.കെ.എസ്.എസ്.എഫ് ഒമാൻ എന്നിവയുടെ നേതൃത്വത്തിൽ കൊയ്യോട് ഉമർ മുസ്ലിയാർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. വിവിധ മേഖലാ, ഏരിയാ കമ്മിറ്റികളും അദ്ദേഹത്തിന് ഉപഹാരങ്ങൾ സമർപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.