Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2026 11:40 IST
Share News :
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബി വഴിയുള്ള അനിയന്ത്രിതമായ കടമെടുപ്പ് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് ധനവകുപ്പ് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നതായി വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. പദ്ധതികൾക്കായി വലിയ തോതിൽ കടമെടുക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടുതൽ വഷളാക്കുമെന്നും ചെലവ് നിയന്ത്രിച്ചില്ലെങ്കിൽ വൻ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രവീന്ദ്രകുമാർ അഗർവാൾ നൽകിയ ഔദ്യോഗിക കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2021 ഒക്ടോബർ 25-നാണ് അദ്ദേഹം ഈ മുന്നറിയിപ്പ് സർക്കാരിന് കൈമാറിയത്.
സുധാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ ഭൂമിയേറ്റെടുക്കലിലെ അപാകതകൾക്കൊപ്പം കിഫ്ബിയുടെ വായ്പാബാധ്യതകളും വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. കിഫ്ബിയുടെ അധിക കടമെടുപ്പ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ധരിപ്പിച്ചിരുന്നെങ്കിലും ആ മുന്നറിയിപ്പുകൾ തള്ളിക്കളയുകയായിരുന്നുവെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പ് വ്യക്തമാക്കുന്ന ഔദ്യോഗിക ഫയൽ വിവരങ്ങളും പുറത്തെത്തുന്നത്.
കിഫ്ബി വഴി വലിയ തുകകൾ കടമെടുക്കുന്നത് വിവേകപൂർവമായ സാമ്പത്തിക നിലപാടല്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കുറിപ്പിൽ അക്കമിട്ട് നിരത്തുന്നുണ്ട്. അടിയന്തരമായി ചെലവുകൾ ചുരുക്കിയില്ലെങ്കിൽ വരും സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനം ഗുരുതരമായ ധനപ്രതിസന്ധിയിലാകുമെന്നും കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ സർക്കാർ വ്യക്തമായ നയപരമായ തിരുത്തലുകൾ വരുത്തണമെന്നും ധനവകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ ഈ സാമ്പത്തിക മുന്നറിയിപ്പുകളെല്ലാം അവഗണിച്ചാണ് സർക്കാർ മുന്നോട്ടുപോയതെന്ന ആക്ഷേപമാണ് ഇപ്പോൾ ശക്തമാകുന്നത്.
Follow us on :
Tags:
More in Related News
Please select your location.