Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2026 12:47 IST
Share News :
കൊച്ചി:ഇന്ത്യയിലെ പ്രമുഖ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ പിഎൻബി മെറ്റ് ലൈഫ്, 2025-26 സാമ്പത്തിക വർഷത്തിൽ മികച്ച ക്ലെയിം സെറ്റിൽമെന്റ് പ്രകടനം കാഴ്ചവെച്ചു.ഈ കാലയളവിൽ 99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതവും 99.70% ഗ്രൂപ്പ് ക്ലെയിം സെറ്റിൽമെന്റ് അനുപാതവുമാണ് കമ്പനി കൈവരിച്ചത്. ഉപഭോക്താക്കൾക്ക് ഏറ്റവും ആവശ്യമായ സമയത്ത് അവർക്കൊപ്പമുണ്ടാകുമെന്ന കമ്പനിയുടെ പ്രതിബദ്ധതയാണ് ഈ നേട്ടത്തിലൂടെ വീണ്ടും ഉറപ്പിക്കുന്നത്.
26 സാമ്പത്തിക വർഷത്തിൽ 526.62 കോടി രൂപ മൂല്യമുള്ള 6,188 വ്യക്തിഗത ക്ലെയിമുകളും, 502.69 കോടി രൂപ മൂല്യമുള്ള 6,868 ഗ്രൂപ്പ് ക്ലെയിമുകളുമാണ് കമ്പനി തീർപ്പാക്കിയത്. സേവനവേഗതയിലും ശ്രദ്ധേയമായ നേട്ടമാണ് പിഎൻബി മെറ്റ് ലൈഫ് കൈവരിച്ചത്. ആവശ്യമായ എല്ലാ രേഖകളും ലഭിച്ചതിന് ശേഷം 99.98% ക്ലെയിമുകൾ 30 ദിവസത്തിനുള്ളിലും, 95% ക്ലെയിമുകൾ 7 ദിവസത്തിനുള്ളിലും, 35% ക്ലെയിമുകൾ ഒരു ദിവസത്തിനുള്ളിലും തീർപ്പാക്കാൻ സാധിച്ചു. കൂടാതെ, 'ക്ലെയിംസ് അഷ്വർ 3 അവർസ്' പദ്ധതിയിലൂടെ 56.67 കോടി രൂപ മൂല്യമുള്ള 1,681 ക്ലെയിമുകളിൽ മൂന്ന് മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കാനും തുടർന്ന് പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ അവ തീർപ്പാക്കാനും കമ്പനിക്ക് കഴിഞ്ഞു.
ഉപഭോക്താക്കൾക്കായി ഡിജിറ്റൽ, ഫിസിക്കൽ സംവിധാനങ്ങൾ കൂടുതൽ എളുപ്പമാക്കിയിട്ടുണ്ട്. ഖുശി ആപ്പ്, കമ്പനിയുടെ വെബ്സൈറ്റ്, വാട്സ്ആപ്പ്, പങ്കാളി ബാങ്ക് ശാഖകൾ, പിഎൻബി മെറ്റ് ലൈഫ് ശാഖകൾ എന്നിവ വഴി ക്ലെയിം അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കളുടെ ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളിൽ വേഗത്തിലും ലളിതമായും സഹാനുഭൂതിയോടെയും സേവനം നൽകാനാണ് മുൻഗണന നൽകുന്നതെന്ന് പിഎൻബി മെറ്റ് ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സമീർ ബൻസാൽ അഭിപ്രായപ്പെട്ടു.
Follow us on :
More in Related News
Please select your location.