Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പ്രീമിയം എന്റർടൈൻമെന്റ് നൽകുന്നതിനായി എയർടെൽ യൂട്യൂബുമായി കൈകോർക്കുന്നു

23 Oct 2026 16:53 IST

രെഹ്ന

Share News :

കൊച്ചി :ഉപഭോക്താക്കൾക്ക് ഇപ്പോൾ മൊബൈൽ ഡാറ്റാ എന്നത് കണക്ടഡ് ആയിരിക്കാൻ മാത്രമുള്ളത് അല്ല. അവർക്കത് ഷോകളും മൂവികളും കാണുന്നതിനും ക്രീയേറ്റർമാരെ ഫോളോ ചെയ്യുന്നതിനും സംഗീതം കേൾക്കുന്നതിനും പുതിയ കണ്ടന്റ് കണ്ടെത്തുന്നതിനും ഉള്ള വാതിൽ ആണ്. ഈ വലിയൊരു പ്രേക്ഷക ഉപയോഗ പെരുമാറ്റത്തിന്റെ ആവശ്യങ്ങളെ സാധിക്കുന്നതിനും മികച്ച സേവനങ്ങളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടി എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് യുട്യൂബ് പ്രീമിയം നൽകുന്നതിനായി യുട്യൂബുമായി കൈകോർക്കുന്നു. ഈ പങ്കാളിത്തം അവർക്ക് പരസ്യങ്ങൾ ഇല്ലാത്ത യുട്യൂബ് അനുഭവം നൽകുന്നു. കൂടെ ബാക്ക് ഗ്രൗണ്ട് പ്ലേ, ഓഫ്‌ലൈൻ ഡൗൺലോഡുകൾ, യൂട്യൂബ് മ്യൂസിക് പ്രീമിയം എന്നിവ ലഭിക്കുന്നു. നിബന്ധനകൾ ബാധകം ആണ്.

ഇന്ന് ഉപഭോക്താക്കൾ എങ്ങനെ ഫോൺ ഉപയോഗിക്കുന്നു എന്നതിനെ ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു. അവർ എങ്ങനെ ക്രീയേറ്റർമാരെ ഫോളോ ചെയ്യുന്നു, ഷോകൾ കാണുന്നത്, സംഗീതം കേൾക്കുന്നത്, പുതിയ കണ്ടന്റ് കണ്ടെത്തുന്നത് എന്നതാണ് ഡാറ്റാ. എയർടെല്ലിന്റെ വിനോദ നിരയിൽ ഇടംപിടിക്കുകയാണ് യൂട്യൂബ് പ്രീമിയം. പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാർ, സീ 5 പ്രീമിയം, സോണിലിവ് എന്നിവ കൂടാതെ 18+ മറ്റ് ഒ ടി ടി പ്ലേറ്റ്ഫോമുകൾ എന്നിവ 30 ജി ബി അധിക ഡാറ്റായ്ക്കൊപ്പം 200 രൂപയുടെ ഒ ടി ടി ടോപ്അപ്പിലൂടെ ലഭിക്കും.

യൂട്യൂബ് പ്രീമിയം കൂടി ചേർക്കുന്നതോടെ, ഉപഭോക്താക്കൾ കണ്ടന്റ് ഉപയോഗിക്കുന്ന വ്യത്യസ്ത രീതികളെ അതായത് ഷോകളും മൂവികളും സ്ട്രീം ചെയ്യുന്നത് മുതൽ ക്രീയേറ്റർമാരെ വീക്ഷിക്കുന്നതും സംഗീതം കേൾക്കുന്നതും പുതിയ കണ്ടന്റ് കണ്ടെത്തുന്നതും വരെ ഉള്ളവയെ ഒരുമിച്ചു കൊണ്ട് വന്നു എയർടെൽ അതിന്റെ പ്രീപെയ്ഡ് വിനോദ വാഗ്ദാനത്തെ വിപുലീകരിക്കുന്നു. ഡാറ്റാ, പ്രീമിയം വിനോദം, ബഹുവിധ ഡിജിറ്റൽ അനുഭവങ്ങൾ എന്നിവയെ പോക്കറ്റിന് ഇണങ്ങുന്ന ഒരു ബണ്ടിൽ ആയി അവതരിപ്പിക്കുന്നതിലൂടെ, എയർടെൽ കണക്ടിവിറ്റി എന്നതിന് അപ്പുറത്തേക്ക് പോകുകയും ഉപഭോക്താവിന് കൂടുതൽ പ്രസക്തവും, ദൈനംദിന മൂല്യവും ഉള്ള വ്യത്യസ്തമായ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്നു.

നിലവിലെ പ്രീ പെയ്ഡ് പ്ലാനുകളിലും ഈ ടോപ് അപ്പ്‌ ലഭ്യമാണ്. ഈ ടോപ് അപ്പ്‌ വാങ്ങിയ ശേഷം ഉപഭോക്താക്കൾക്ക് എയർടെൽ ആപ്പിലെ റിവാർഡ്‌സ് & ഒ ടി ടി കൾ എന്ന സെക്ഷനിലൂടെ യൂട്യൂബ് പ്രീമിയം ക്ലെയിം ചെയ്യാം. 28 ദിവസത്തെ വാലിഡിറ്റി അവസാനിക്കുമ്പോൾ വീണ്ടും ടോപ് അപ്പ്‌ ചെയ്തു യൂട്യൂബ് പ്രീമിയം ക്ലെയിം ചെയ്യാം.

Follow us on :

More in Related News