Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ടാറ്റ ന്യൂവില്‍ ലഭ്യമാകും

28 Oct 2026 13:27 IST

രെഹ്ന

Share News :

കൊച്ചി : ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷ്വറന്‍സിന്റെ തെരഞ്ഞെടുക്കപ്പെട്ട ലൈഫ് പ്രാട്ടക്ഷന്‍ പ്ലാനുകളും ദീര്‍ഘകാല സേവിംഗ്‌സ് സൊലൂഷ്യനുകളും ഇനി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ടാറ്റാ ന്യൂവിലൂടെ ലഭ്യമാകും. ഇതിനായി ടാറ്റാ ഡിജിറ്റലിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഫിന്‍ടെക്കുമായി ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷ്വറന്‍സ് സഹകരണം പ്രഖ്യാപിച്ചു. ആക്‌സിസ് മാക്‌സ് ലൈഫിന്റെ ലൈഫ് ഇന്‍ഷുറന്‍സ് വൈദഗ്ധ്യത്തെ ടാറ്റ ഡിജിറ്റലിന്റെ ഡിജിറ്റല്‍ ഇക്കോസിസ്റ്റവുമായി സംയോജിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പ്ലാനുകള്‍ വാങ്ങുന്നത് ലളിതമാക്കും.ഉപഭോക്താക്കള്‍ വിവിധ സാമ്പത്തിക, ജീവിതശൈലി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്ഫോമില്‍ ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനാണ് സഹകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാമ്പത്തിക ഉദ്ദേശ്യത്തിനും പ്രവര്‍ത്തനത്തിനും ഇടയിലുള്ള ദൂരം കുറയ്ക്കുന്നതിലൂടെ, ആക്‌സിസ് മാക്‌സ് ലൈഫും ടാറ്റ ഡിജിറ്റലും സംരക്ഷണവും ദീര്‍ഘകാല ആസൂത്രണവും കൂടുതല്‍ പ്രാപ്യമാക്കുന്നതിനാണ്‌ലലക്ഷ്യമിടുന്നത്.

Follow us on :

More in Related News