Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിണറായി വിജയൻ തുടരുന്നത് നരേന്ദ്രമോദിയുടെ ശൈലി : കെ എൻ എ ഖാദർ

22 Dec 2024 17:57 IST

WILSON MECHERY

Share News :

ചാലക്കുടി:നരേന്ദ്ര മോദിയുടെ ഭരണ ശൈലി കൃത്യമായി പാലിക്കപ്പെടുന്ന സ്ഥലമാണ് കേരളമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ എൻ എ ഖാദർ പറഞ്ഞു. ഭരണഘടനയ്ക്ക് രൂപം നൽകിയപ്പോൾ നെഹ്റു വിഭാവനം ചെയ്ത മതേതരത്വം ഇപ്പോൾ ധ്വംസിക്കപ്പെടുന്നു. കേരളത്തിൽ ദൈവ വിശ്വാസികളുടെ എണ്ണം കുറയുകയും മതവിശ്വാസികളുടെ

എണ്ണം വർദ്ധിക്കുകയും ചെയ്തിരിക്കുന്നു.

ചാലക്കുടി വ്യാപാര ഭവനിൽ സംഘടിപ്പിക്കപ്പെട്ട കെ കരുണാകരൻ -പിടി തോമസ് സ്മൃതി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സനീഷ് കുമാർ ജോസഫ് എം.എൽഎ ഉൽഘാടനം ചെയ്തു.

Follow us on :

More in Related News