Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫോട്ടോമ്യൂസില്‍ -സൈലന്‍സ് ആന്‍ഡ് കയോസ് -ഫോട്ടോഗ്രാഫി പ്രദര്‍ശനം തുടങ്ങി

08 Dec 2024 22:10 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


ഫോട്ടോമ്യൂസില്‍ -സൈലന്‍സ് ആന്‍ഡ് കയോസ് -ഫോട്ടോഗ്രാഫി പ്രദര്‍ശനം തുടങ്ങി

കൊടകര:  സൈലന്‍സ് ആന്‍ഡ് കയോസ് എന്ന പേരിലുള്ള ഫോട്ടോഗ്രാഫി പ്രദര്‍ശനം ചുങ്കാല്‍ ഫോട്ടോമ്യൂസ് ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. ഫോട്ടോമ്യൂസ് അംഗങ്ങളും കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവരുമായ  13 ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ 17 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. എഴുത്തുകാരനും യാത്രികനുമായ ഡോ.കെ.ബി. ഹരികൃഷ്ണന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു.  ഇരിങ്ങാലക്കുട നഗരസഭ മുന്‍ ചെയര്‍പേഴ്‌സന്‍ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു. മ്യൂസിയം ഡയറക്ടര്‍ പ്രവീണ്‍ പി. മോഹന്‍ദാസ് ക്യൂറേറ്റര്‍ ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ , അക്കാദമിക് ഡയറക്ടര്‍ നന്ദകുമാര്‍ മൂടാടി, പ്രദീപ് കെ. മേനോന്‍, സീമ സുരേഷ്, ശ്രീനിവാസ് പുല്ലരിക്കല്‍, ലോനപ്പന്‍ കടമ്പോട്, പി.ജി. രഞ്ജിമോന്‍, രാജീവ് മണ്ണയം, ഡോ. രാജശേഖര വര്‍മ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗായകരായ സണ്ണി വിശ്വനാഥ് , അര്‍ജുന്‍ ദേവ്, ഗീതിയ വര്‍മന്‍, ശ്രീകാന്ത് ശശികാന്ത് എന്നിവരുടെ സംഗീത സന്ധ്യ അരങ്ങേറി. അജയ് പാങ്ങില്‍, പി.അനന്തന്‍ ,അനില്‍ ടി പ്രഭാകര്‍, സി. ആര്‍. ബാലസുബ്രഹ്മണ്യന്‍ , ഡോ. രാജശേഖര വര്‍മ, നിരഞ്ജന്‍ദാസ് ശര്‍മ്മ, രാജീവ് മണ്ണയം, എ.സൈയ്തലവി ,സജീവ് കൃഷ്ണ, കെ.എം.സത്യന്‍, ഡോ. കൃഷ്ണകുമാര്‍ മേച്ചൂര്‍, മനു രഘുരാജന്‍ , സേവി മാളിയേക്കല്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടുത്തമാസം പത്ത് വരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും.


Follow us on :

More in Related News