Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2026 18:58 IST
Share News :
പീരുമേട് :
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കുമളി ട്രീ ടോപ്പ് ഹോട്ടലിൽ
പ്രാദേശിക മാധ്യമപ്രവർത്തകർക്കായി നടത്തിയ ഏകദിന മാധ്യമ ശില്പശാല - വാർത്താലാപ്
പി. ഐ . ബി കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഉത്ഘാടനം ചെയ്തു.തേക്കടി പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ ഹാരിസ് അധ്യക്ഷത വഹിച്ചു.
സമൂഹ മാധ്യമത്തിന്റെ കാലഘട്ടത്തിൽ വാർത്താ റിപ്പോർട്ടിംഗിനുള്ള നിർമിതബുദ്ധി ഉപകരണങ്ങൾ എന്ന വിഷയത്തിൽ കോട്ടയം ഐ.ഐ.ഐ.ടിയിലെ പ്രഫസർ ഡോ. എബിൻ ഡെനി രാജ്, മാധ്യമപ്രവർത്തനത്തിലെ ഫാക്ട് ചെക്ക് രീതികൾ എന്ന വിഷയത്തിൽ മീഡിയ പ്രൊഫഷനലും ഫാക്ട് ചെക്കറുമായ ഹബീബ് റഹ്‌മാൻ, സഹകരണ മേഖലയിലെ കേന്ദ്ര പദ്ധതികൾ, വിബി ജി ആക്ട് എന്ന വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മന്റ് ഡയറക്ടർ ഡോ. ജയമോഹൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഇൻഫർമേഷൻ അസിസ്റ്റൻ്റ് എ.എസ് നികിത ,പ്രസ് ക്ലബ് സെക്രട്ടറി ജയിസൺ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.