Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2026 07:02 IST
Share News :
കാസർകോട്: വിവാഹ വാർഷികത്തിൽ ഭർത്താവിന്റെ വീട്ടിൽ വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. ചർളടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ഏകദേശം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. തിങ്കളാഴ്ച വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് സംഭവം.
ചെർക്കള സ്വദേശികളായ അബ്ബാസിന്റെയും സഫിയയുടെയും മകളാണ്. രണ്ട് മാസം പ്രായമുള്ള കുഞ്ഞുണ്ട്.
വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവ് ആദിലിന്റെ വീട്ടുകാരിൽ നിന്നും കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് ഈ യുവതിക്ക് നേരിടേണ്ടി വന്നതെന്ന് കുടുംബം ആരോപിക്കുന്നു. കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം ഉപദ്രവിച്ചിരുന്നതായും കുടുംബം പരാതിപ്പെടുന്നു.
സ്വന്തം വീട്ടുകാരിൽ നിന്നും ആദ്യമൊക്കെ മറച്ചുവെച്ചു. എങ്കിലും ജീവിതം അടുത്ത കാലത്താണ് താൻ അനുഭവിക്കുന്ന യാതനകൾ സുഹൈദ സ്വന്തം ഉമ്മയോട് തുറന്നു പറഞ്ഞിരുന്നു.
തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കാനും അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനുമായി കഴിഞ്ഞ ശനിയാഴ്ച രാത്രി സുഹൈദയുടെ സഹോദരൻ അബ്ദുൾ വസീം പാണലത്തുള്ള ഭർതൃവീട്ടിൽ എത്തിയിരുന്നു. സഹോദരൻ ഭർതൃവീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, തന്റെ സാധനങ്ങൾ എടുക്കാൻ വേണ്ടി വീടിനകത്തേക്ക് പോയ സുഹൈദ അവിടെ വെച്ച് ആസിഡ് എടുത്തു കുടിക്കുകയായിരുന്നു. ഭർതൃവീട്ടുകാരുടെ മുന്നിൽ വെച്ചാണ് അവൾ ഈ കടുംകൈ ചെയ്തതെന്ന് സഹോദരൻ പറയുന്നു. ഉടൻ തന്നെ അവളെ ഇന്ദിരാനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാത്രി ഒരു മണിയോടെ ആ യുവതി മരണത്തിന് കീഴടങ്ങി.
സംഭവത്തിൽ സുഹൈദയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാനഗർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ആരോപണങ്ങളെ തുടർന്ന് ഭർത്താവ് ആദിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.
Follow us on :
More in Related News
Please select your location.