Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2025 20:44 IST
Share News :
ചാവക്കാട്:ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ചേറ്റുവയിലും പരിസരപ്രദേശങ്ങളിലും ദേശീയപാതയോട് ചേർന്ന് നിർമ്മാണത്തിനായി കുന്ന്കൂട്ടിയിട്ടിരിക്കുന്ന ചെമ്മണ്ണ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വൻ ഭീഷണിയാകുന്നു.മഴ ശക്തമാകുമ്പോൾ കൂട്ടിയിട്ടിരിക്കുന്ന ചെമ്മണ്ണ് ചളിരൂപത്തിൽ രൂപപ്പെട്ട് ദേശീയപാതയോരത്തേക്ക് ഒലിച്ചിറങ്ങുകയും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ അതിൽ കയറി തെന്നി വീഴാനും,വലിയ അപകടങ്ങൾ ഉണ്ടാകാനും സാധ്യത ഏറെയാണ്.ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ അപകടകരമായി ഒലിച്ചിറങ്ങി ചളി രൂപത്തിലായി കെട്ടിക്കിടക്കുന്ന ചെമ്മണ്ണ് ദേശീയപാതയോരത്ത് നിന്നും അടിയന്തിരമായി നീക്കം ചെയ്യണമെന്നും,ദേശീയപാതയോരത്ത് കുന്ന് കൂട്ടിയിട്ടുള്ള ചെമ്മണ്ണ് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നില്ല എന്ന് ദേശീയപാത കരാർ കമ്പനി ഉറപ്പുവരുത്തണമെന്നും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.