Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2026 00:20 IST
Share News :
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവനദാതാക്കളായ ഭാരതി എയർടെൽ, രാഹുൽ വാട്സിന്റെ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ വിപുലീകരിച്ചു. അദ്ദേഹത്തെ കമ്പനിയുടെ ഡയറക്ടർ - കോർപ്പറേറ്റ് അഫയേഴ്‌സ് ആൻഡ് ഗ്രൂപ്പ് ചീഫ് റെഗുലേറ്ററി ഓഫീസറായി നിയമിച്ചു.
പുതിയ പദവിയിൽ, കമ്പനിയുടെ കോർപ്പറേറ്റ് അഫയേഴ്‌സ് വിഭാഗത്തിന് രാഹുൽ നേതൃത്വം നൽകും. സർക്കാർ, വ്യവസായ മേഖലകളിലെ പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനൊപ്പം, എയർടെല്ലിന്റെ പൊതുനയ നിലപാടുകളും നിയന്ത്രണ തന്ത്രങ്ങളും രൂപപ്പെടുത്തുന്നതിലും അദ്ദേഹം നിർണ്ണായക പങ്കുവഹിക്കും.
കമ്പനിയുടെ പ്രധാന ഗവൺമെന്റ്, റെഗുലേറ്റർ ഇന്റർഫേസായി പ്രവർത്തിക്കുന്നതും അദ്ദേഹമായിരിക്കും.
ടെലികോം സേവനങ്ങൾക്ക് അപ്പുറത്തേക്ക് ബ്രാൻഡിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്ന സാഹചര്യത്തിൽ, കമ്പനിയുടെ കോർപ്പറേറ്റ് കാര്യ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയമനം.
എയർടെൽ മാനേജ്‌മെന്റ് ബോർഡിൽ തുടരുന്നതിനൊപ്പം, ഭാരതി എയർടെൽ ഫൗണ്ടേഷന്റെ ബോർഡിലേക്കും അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കമ്പനിയുടെ വിശാലമായ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ടെലികോം മേഖലയിൽ ഏകദേശം 30 വർഷത്തെ പ്രവൃത്തിപരിചയമുള്ള രാഹുൽ വാട്സ്, 2020 ഏപ്രിലിലാണ് ചീഫ് റെഗുലേറ്ററി ഓഫീസറായി എയർടെല്ലിൽ ചേർന്നത്. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് , പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം.
Follow us on :
Tags:
More in Related News
Please select your location.