Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2026 12:22 IST
Share News :
കോട്ടയം: കോട്ടയം കുമാരനല്ലൂരിൽ വീട്ടിൽനിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെ(26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെ വീട്ടിൽനിന്നും കാണാതായ യുവതിയെയാണ് മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനിടെയാണ് ബുധനാഴ്ച രാവിലെ ഏഴൊടെ യുവതിയുടെ മൃതദേഹം കുമാരനല്ലൂർ വടക്കേ നടയ്ക്ക് സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ കണ്ടെത്തിയത്. തുടർന്ന്, കോട്ടയത്ത്നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി മൃതദേഹം പുറത്ത് എത്തിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.
സംഭവത്തെതുടർന്നാണ് നിമിഷയെയും കാണാതായതെന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.