Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്.

04 Nov 2026 08:18 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്. ഉദയനാപുരം നക്കം തുരുത്ത് അർജ്ജുൻ റെജി (22) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഉദയനാപുരം അഭിലാഷ് ഭവനിൽ ഹരിപ്രസാദ് (21) നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി 12.30 ഓടെ ടോൾ ജംഗ്ഷന് സമീപമാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരെയും ഉടൻ ചെമ്മനാകരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അർജ്ജുൻ്റെ ജീവൻ രക്ഷിക്കാനായില്ല. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.




Follow us on :

More in Related News