Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ വയോജന കലാമേളയ്ക്ക് തുടക്കം

04 Nov 2026 21:55 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ വയോജന കലാമേളയ്ക്ക് തുടക്കം .വയോജനങ്ങളുടെ കലാപരമായ കഴിവുകൾക്ക് വേദിയൊരുക്കി പഞ്ചായത്ത്

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ 2026–2027 വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വയോജന കലാമേളയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം. ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന കലാമേളയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിച്ചു.ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനു സാവിയോ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോർജ് വെട്ടിക്കതടത്തിൽ അധ്യക്ഷത വഹിച്ചു.വയോജനങ്ങളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സർഗാത്മകതയ്ക്കും സാമൂഹിക പങ്കാളിത്തത്തിനും കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് കലാമേള സംഘടിപ്പിച്ചത്. സിനിമാഗാനങ്ങൾ, നാടൻപാട്ട്, തിരുവാതിര, നൃത്തം തുടങ്ങി വിവിധ കലാപരിപാടികൾ മേളയുടെ ഭാഗമായി അരങ്ങേറി. വയോജനങ്ങൾ ആവേശത്തോടെയും സന്തോഷത്തോടെയും പരിപാടികളിൽ പങ്കെടുത്തു.വയോജനങ്ങൾ സമൂഹത്തിന്റെ അനുഭവസമ്പത്തും മൂല്യബോധവും കാത്തുസൂക്ഷിക്കുന്നവരാണെന്നും അവരുടെ കഴിവുകൾ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ഇത്തരം പരിപാടികൾ ഓർമിപ്പിക്കുന്നു. വയോജനങ്ങൾക്ക് മാനസിക ഉല്ലാസവും സൗഹൃദവും സാമൂഹിക ഇടപെടലുകളും ഉറപ്പാക്കുന്നതിനുള്ള പഞ്ചായത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കലാമേള സംഘടിപ്പിച്ചത്.

ജനപ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, വയോജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ കലാപരിപാടികളോടെ വയോജന കലാമേള ശ്രദ്ധേയമായി.

Follow us on :

More in Related News