Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 23:38 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടി താലൂക്ക്തല "കരുതലും കൈത്താങ്ങും" പരാതി പരിഹാര അദാലത്ത് കരിപ്പൂർ ഹജ്ജ് ഹൗസിൽ വെച്ച് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. അദാലത്തിന് മുൻപായി 383 അപേക്ഷകളും അദാലത്ത് ദിവസം 590 അപേക്ഷകളും ഉൾപ്പെടെ ആകെ 973 അപേക്ഷകൾ ലഭിച്ചു. ഇവയിൽ 223 അപേക്ഷകൾ തീർപ്പാക്കി. മുൻ അപേക്ഷകളിൽ 114 പരാതിക്കാരെയും അദാലത്ത് ദിവസം ലഭിച്ച അപേക്ഷകളിൽ 30 ഉൾപ്പെടെ 144 പേരെയും മന്ത്രിമാർ നേരിട്ട് കേട്ട് പരിഹാരം നിർദേശിച്ചു.
അദാലത്തിൽ 28 അപേക്ഷകളിൽ ബി പി എൽ റേഷൻ കാർഡ് അനുവദിച്ചു.
ഭൂമി സംബന്ധമായ അപേക്ഷകളിൽ 2 എണ്ണവും തീർപ്പാക്കി.
ജില്ലാ കളക്ടർ വി. ആർ. വിനോദ്, സബ് കളക്ടർ അപൂർവ ത്രിപാഠി, എ ഡി എം, ഡെപ്യൂട്ടി കളക്ടർമാർ എന്നിവരും വിവിധ വകുപ്പ് മേധാവികളും മറ്റു റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.