Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നത വിജയം നേടിയവർക്ക് കൊമ്മേരി സഹകരണ ബാങ്കിൻ്റെ അനുമോദനം

30 Jun 2025 18:12 IST

NewsDelivery

Share News :

കോഴിക്കോട് : SSLC, plus two പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കൊമ്മേരി സഹകരണ ബാങ്ക് അനുമോദിച്ചു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറും കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി ചെയർമാനുമായ ജെ പ്രസാദ് ഉദ്ഘാടനം ചെയ്തു.

കുട്ടികളിൽ അക്ഷരജ്ഞാനം ഇല്ലാത്തതിന്റെ ഒന്നാമത്തെ കുറ്റവാളി അധ്യാപകരാണെന്ന് അദ്ദേഹം പറഞ്ഞു.

വി. മധുസൂദനൻനായർ (പ്രസിഡണ്ട്, കൊമ്മേരി സർവ്വീസ് സഹകരണ ബേങ്ക്) അദ്ധ്യക്ഷത വഹിച്ചു.

ഉന്നത വിജയികളെ പരിചയപ്പെടുത്തൽ അജയകുമാർ.എ.എം (സെക്രട്ടറി, കൊമ്മേരി സർവ്വീസ് സഹകരണ ബേങ്ക്) നിർവഹിച്ചു. ബാങ്ക് മുൻ പ്രസിഡൻ്റ് കോയ മൊയ്തീൻ, പി. സുരേഷ് (കൗൺസിലർ 31-ാം വാർഡ്) ആശംസ സ പ്രസംഗം നടത്തി. പി.പീതാംബരൻ (വൈസ് പ്രസിഡണ്ട്, കൊമ്മേരി സർവീസ് സഹകരണ ബേങ്ക്) സ്വാഗതവും ടി.ഷിത

(ഭരണസമിതി അംഗം, കൊമ്മേരി സർവീസ് സഹകരണ ബേങ്ക്) നന്ദിയും പറഞ്ഞു.

Follow us on :

More in Related News