Tue Jun 17, 2025 6:51 AM 1ST

Location  

Sign In

കെ. കെ.രാഘവൻ അനുസ്മരണം

25 Nov 2024 18:41 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് കർഷക തൊഴിലാളി പ്രസ്ഥാനത്തിൻ്റെ മുതിർന്ന നേതാവായിരുന്ന കെ.കെ. രാഘവൻ്റെ മൂന്നാം ചരമവാർഷിക ദിനാചരണം മേപ്പയൂർ നന്താനത്ത് മുക്കിൽ നടന്നു. അനുസ്മരണ സമ്മേളനം എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർട്ടി നേതാവ് കെ. കുഞ്ഞിരാമൻ പതാക ഉയർത്തി. അനുസ്മരണ സമ്മേളനത്തിൽ പാർട്ടി മേപ്പയൂർ നോർത്ത് എൽ.സി. സെക്രട്ടറി കെ.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.എസ്.കെ. സജീഷ്,എം. കുഞ്ഞമ്മത്, കെ.ടി.രാജൻ എൻ.കെ. രാധ,പി.പി. രാധാകൃഷ്ണൻ,

കെ. രാജീവൻ, പി.പ്രസന്ന, എൻ.എം. ദാമോദരൻ കെ.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു . പി.സി. അനീഷ് സ്വാഗതവും എൻ.സുധാകരൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News