Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തിൻ്റെ വാനമ്പാടിക്ക് ആശംസകളുമായി ഡപ്യൂട്ടി സ്പീക്കർ.

20 Jul 2026 21:54 IST

santhosh sharma.v

Share News :

വൈക്കം: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്‌കാരം ലഭിച്ച വൈക്കം വിജയലക്ഷമിയെ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്‌മാൻ വൈക്കത്തെ വീട്ടിലെത്തി ആദരിച്ചു. നിയമസഭയുടെ അനുമോദനമറിയിച്ച ഷാനിമോൾ ഉസ്മാൻ വിജയലക്ഷ്മിയെ പൊന്നാടയണിയിച്ചു. വിജയലക്ഷ്മിയോടും മാതാപിതാക്കളോടും അഭിനന്ദനമറിയിച്ച ശേഷമാണ് ഷാനിമോൾ ഉസ്മാൻ മടങ്ങിയത്. കെപിസിസി അംഗം മോഹൻ ഡി ബാബു , വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പി.ഡി. ഉണ്ണി, ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണൻ, വൈക്കം നഗരസഭ കൗൺസിലർമാരായ ഇടവട്ടം ജയകുമാർ, രതിമോൾ മഹേശൻ, കെ.എ മാധുരി ,വി. ബിൻസ്, പിഡി ജോർജ്ജ്, വർഗ്ഗീസ് പുത്തൻചിറ തുടങ്ങിയവർ ഒപ്പം എത്തിയിരുന്നു.

Follow us on :

More in Related News