Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2026 19:43 IST
Share News :
മസ്കറ്റ്: കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥി ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. മട്ടന്നൂർ വായാന്തോട് എൽ.ഐ.സി ഓഫിസിന് സമീപം താമസിക്കുന്ന സമ്രത്തിന്റെ മകൻ അനീഖ് (17) ആണ് മരിച്ചത്.
കക്കാട് ബെൽമെയർ ഡൈനാസ്റ്റി ഫ്ലാറ്റിന്റെ 17-ാം നിലയിലെ എഫ് ബ്ലോക്ക് ഭാഗത്ത് നിന്ന് കാൽവഴുതി താഴേക്ക് വീണതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം.
കണ്ണൂർ ഭവൻസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്ന അനീഖ്, മുൻപ് ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ വിദ്യാർഥിയുമായിരുന്നു. പിതാവ് സമത്ത് മുൻ പ്രവാസിയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് കുടുംബം ഒമാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.
മാതാപിതാക്കൾക്കും സഹോദരൻ അസീം ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അനീഖിന്റെ വിയോഗം വലിയ ദുഃഖമായി.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മട്ടന്നൂർ പാലോട്ടുപള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
Follow us on :
Tags:
Please select your location.