Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാവറട്ടി മരുതയൂർ യവനിക കലാവേദി പ്രശസ്ത ഗായിക എസ്.ജാനകി അനുസ്മരണവും,ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അനുമോദന പ്രഭാഷണവും സംഘടിപ്പിച്ചു

20 Jul 2026 20:40 IST

MUKUNDAN

Share News :

പാവറട്ടി:മരുതയൂർ യവനിക കലാവേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായിക എസ്. ജാനകി അനുസ്മരണവും ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അനുമോദന പ്രഭാഷണവും സംഘടിപ്പിച്ചു.സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് മനോഹരൻ പാവറട്ടി അധ്യക്ഷത വഹിച്ച മാട്രിക്സ്മോഡ് ഡയറക്ടർ സബിൻ ഐനിപ്പുള്ളി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.യുവറോണർ ഡോട്ട് ഇൻ ചെയർമാൻ അഡ്വ.സുജിത് അയിനിപ്പുള്ളി മുഖ്യപ്രഭാഷണം നടത്തി.ലൈബ്രറി കൗൺസിൽ മെമ്പർ ജോസൻ പാവറട്ടി,യവനിക കോർഡിനേറ്റർ അജീഷ് അമ്പാടി,മനോജ്‌ വടാശ്ശേരി എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന സംഗീതാർച്ചന നിരവധി ഗായകരാലും സംഗീതസ്വാദകരാലും ശ്രദ്ധിക്കപ്പെട്ടു.ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി അടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഈയിടെ നിര്യാതനായ നാടകാചാര്യൻ ബേബിക്കുട്ടൻ തൂലികയെയും യവനിക കലാവേദി അനുസ്മരിച്ചു.


Follow us on :

More in Related News