Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൈതൃകം ഗുരുവായൂർ കുടുംബ സംഗമവും ആധ്യാത്മിക സദസും സംഘടിപ്പിച്ചു

20 Jul 2026 18:15 IST

MUKUNDAN

Share News :

ഗുരുവായൂർ:പൈതൃകം ഗുരുവായൂരിന്‍റെ കുടുംബ സംഗമവും ആധ്യാത്മിക സദസും രുക്മണി റീജൻസിയിൽ വെച്ച് നടന്നു.പ്രശസ്തനായ ഭിഷഗ്വരൻ ഡോ.ഡി.എം.വാസുദേവൻ യോഗം ഉദ്ഘാടനം ചെയ്തു.പൈതൃകം പ്രസിഡന്റ് അഡ്വ.രാജഗോപാലൻ അധ്യക്ഷത വഹിച്ചു.പ്രശസ്ത ആധ്യാത്മിക പ്രഭാഷകനും അമൃത ടിവിയിലെ സന്ധ്യാദീപം എന്ന പരമ്പരക്ക് നേതൃത്വം നൽകുകയും ചെയുന്ന എം.വ്യാസൻ മുഖ്യപ്രഭാഷണം നടത്തി.ഭാരതീയ പൈതൃകവും സംസ്കാരവുമൊക്കെ പ്രചരിപ്പിക്കാനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൈപ്പറമ്പ് ക്ഷേത്രത്തിലെ ഭാരവാഹികളെ ആദരിച്ചു.വെങ്കിണശേരി തപോവനം ആശ്രമത്തിലെ പ്രിന്റ് ചെയ്യുന്ന എല്ലാ പുസ്തകങ്ങളുടെയും ഓരോ കോപ്പി വീതം ഹരീന്ദ്രനാഥൻ ഗ്രന്ഥശാല കൺവീനർ കെ.സുഗുതന് കൈമാറി.അഡ്വ.രവി ചങ്കത്ത്,മുരളി അകമ്പടി,ശശികുമാർ കൊടമന,രവി വട്ടരങ്ങത്ത്,പ്രഹ്ളാദൻ മാമ്പറ്റ്,ജയശ്രീ രവികുമാർ,ഹരിദാസ് കുളവിൽ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News