Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2026 18:35 IST
Share News :
പീരുമേട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പീരുമേട് പഞ്ചായത്തിലെ രോഗികൾക്കുള്ള ധനസഹായ വിതരണവും പാമ്പനാർ വ്യാപാര ഭവനിൽ നടന്നു.
കുമിളി പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എം. എം. വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒ.സി.എം.സി.എസ് പ്രസിഡന്റ് ഡോ. ഗിന്നസ് മാടസാമി അധ്യക്ഷത വഹിച്ചു.
തുടർന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ്, പീരുമേട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്
കെ. രാജൻ എന്നിവർ ചേർന്ന് പീരുമേട് പഞ്ചായത്തിലെ രോഗികൾക്കുള്ള ധനസഹായം വിതരണം ചെയ്തു.
സൊസൈറ്റി സെക്രട്ടറി ജോബി ജോസ് സൊസൈറ്റി വക്താവ് അഷ്റഫ് പീരുമേട് പ്രോഗ്രാം കോർഡിനേറ്റർ എം. ഷാഹുൽ ഹമീദ് , ബ്ലോക്ക് പഞ്ചായത്തംഗം ജി. മഹേന്ദ്രൻ
വ്യപാരിവ്യവസായി പ്രതിനിധികളായ
ടി. ജെ. മാത്യു, ഡി. മനോഹരൻ, ജോൺ പോൾ, വാർഡ് അംഗങ്ങളായ മനോജ് രാജൻ, അനിഷ് പി കെ, അനുപ് ചേലക്കൽ, പവിത്ര മനോ, സെൽവി മേരി, ധനലക്ഷ്മി,
ഒ.സി.എം.സി.എസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോർജ് തോമസ്, ടി. എം. ആസാദ് , ഷൺമുഖ സുന്ദരം, മധു,പി.ആർ.ഒ ഗിന്നസ് സുനിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു. സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും പൊതുജനങ്ങളും പങ്കെടുത്തു.
Follow us on :
More in Related News
Please select your location.