Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂനംമുച്ചി സെൻ്റ് സേവിയേഴ്‌സ് ദേവാലയത്തിലെ മേരിമാതാ കുടുംബ യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു..

20 Jul 2026 20:12 IST

MUKUNDAN

Share News :

ഗുരുവായൂർ:കൂനംമുച്ചി സെൻ്റ് സേവിയേഴ്‌സ് ദേവാലയത്തിലെ മേരിമാതാ കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ 78 തവണ രക്തം ദാനം ചെയ്ത മേജർ പി.ജെ.സ്റ്റൈജുവിനെ ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ് സംഗീത ജോസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാവറട്ടി സിഎംഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോസ്കിടങ്ങൻ മാസ്റ്ററെ പൊന്നാട നൽകി ആദരിച്ചു.അമല ആശുപത്രിയിലെ ഡോ.കീർത്തികൃഷ്ണൻ,സോഷ്യൽ വർക്കർ വരുൺ ജോർജ്,സോബി ടിച്ചർ,ജോബി ചാഴൂർ എന്നിവർ ആശംസകൾ നേർന്നു.സ്റ്റൈജുമാസ്റ്റർ രക്തദാനത്തിൻ്റെ പ്രസ്കതി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.സഞ്ജു ഷാജു സ്വാഗതവും,റിഷി സാൻ്റോ നന്ദിയും പറഞ്ഞു.കുനംമൂച്ചി പാരിഷ് ഹാളിൽ നടന്ന ക്യാമ്പിൽ അമ്പതോളം പേർ രക്തം ദാനം ചെയ്തു.അമല മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

Follow us on :

More in Related News