Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2026 19:24 IST
Share News :
മലപ്പുറം : കേരളത്തില്‍ ആദ്യമായി ഭിന്നശേഷിക്കാരുടെ സമഗ്ര വിവരശേഖരണത്തിനും പദ്ധതിയാസൂത്രണത്തിനും സേവന ഏകോപനത്തിനുമായി മലപ്പുറം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും സംയുക്തമായി വികസിപ്പിച്ച 'എം സഹജീവനം' വെബ് പോര്‍ട്ടല്‍ ജില്ലാ പഞ്ചായത്ത് പി.എ.ജബ്ബാര്‍ ഹാജി പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അധ്യക്ഷത വഹിച്ചു.
ഭാവിയില്‍ കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ സമഗ്ര വിവര പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്ന എം സഹജീവനം വെബ് പോര്‍ട്ടലിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാരുടെയും വിവരശേഖരണം നടത്തും. ഭിന്നശേഷിയുടെ തരം, ശാരീരിക, മാനസിക, സാമൂഹിക, കുടുംബ സാഹചര്യം, വിദ്യാഭ്യാസം, തൊഴില്‍, തൊഴില്‍ നൈപുണി, ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ തുടങ്ങിയ സമഗ്ര വിവരങ്ങള്‍ ഡിജിറ്റലായി ലഭ്യമാകും. ഭിന്നശേഷിക്കാര്‍ക്കായുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികള്‍, ക്ഷേമസേവനങ്ങള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍-വിദ്യാഭ്യാസ അവസരങ്ങള്‍ എന്നിവയുടെ പൊതുവേദിയായും എം സഹജീവനം പ്രവര്‍ത്തിക്കും. ഇതിലൂടെ ഓരോ വിഭാഗം ഭിന്നശേഷിക്കാരുടെയും ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി ശാസ്ത്രീയവും ഡാറ്റാ അധിഷ്ഠിതവുമായ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യാന്‍ മലപ്പുറം ജില്ലയ്ക്ക് സാധിക്കുമെന്ന് വെബ് പോര്‍ട്ടല്‍ പ്രകാശനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജി പറഞ്ഞു.
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ല ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന എം സഹജീവനം മാതൃകാപരമായ സംരംഭം ആണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള ഡാറ്റാബേസായി ഈപോര്‍ട്ടല്‍ പ്രവര്‍ത്തിക്കുമെന്നും അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ പറഞ്ഞു,
കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഉപയോഗിക്കാവുന്ന സംവിധാനമായി ഇത് വളരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിയുടെ വിജയത്തിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, സാമൂഹ്യ പ്രവര്‍ത്തകരുടെയും ഭിന്നശേഷിക്കാരുടെയും കുടുംബങ്ങളുടെയും പൂര്‍ണ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണറും തിരൂര്‍ സബ് കലക്ടറുമായ ദിലീപ് കെ. കൈനിക്കര മുഖ്യാതിഥിയായി. ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരംഭിച്ച ഈ സംരംഭം സേവന വിതരണത്തിലും പദ്ധതിയാസൂത്രണത്തിലും പുതിയ മാതൃക സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോക്കല്‍ ലെവല്‍ കമ്മിറ്റി അംഗം അബ്ദുള്‍ നാസര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, കോട്ടയ്ക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അബ്ദുള്‍ നാസര്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസാദ് അജയ്, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ നാസര്‍, സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് രാജീവ്, അബൂബക്കര്‍ കെ.സി, ഷിബിന്‍ ലാല്‍, ജില്ലാ കലക്ടറുടെ ഡി.സി.ഐ.പി. ടീം അംഗങ്ങള്‍, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.