Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര ടി.ടി.മാധവൻ സ്‌മാരക വായനശാല വിദ്യാർത്ഥികളെ അനുമോദിച്ചു

19 Jul 2026 20:05 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര ടി.ടി.മാധവൻ സ്‌മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.കുഞ്ചേരി ജിഎംഎൽപി സ്കൂൾ പരിസരത്ത് വെച്ച് നടന്ന അനുമോദന സദസ്സ്

ചാവക്കാട് എക്‌സൈസ് റേഞ്ച് സിവിൽ ഓഫീസർ എം.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.ചാവക്കാട് നഗരസഭ മുൻ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി.മുഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു.സിപിഐ മണ്ഡലം കമ്മിറ്റി അംഗം രുഗ്മണി വേണുഗോപാൽ,ചാവക്കാട്  ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എ.ശിവദാസൻ എന്നിവർ പ്രസംഗിച്ചു.വായനശാല സെക്രട്ടറി എം.കെ.ഷാജി സ്വാഗതവും,പ്രസിഡന്റ്‌

എൻ.കെ.രമേശൻ നന്ദിയും പറഞ്ഞു.എം.എസ്.സുബിൻ,കെ.കെ.ത്രിവിക്രമൻ,എം.എ.ധർമപാലൻ,ടി.എം.ബാബു,ഓമന ഭദ്രൻ,അമർജിത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News