Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ റിൻഷയെ പള്ളിപ്പടി ജനകീയ സമിതി ആദരിച്ചു.

20 Jul 2026 20:50 IST

Jithu Vijay

Share News :

തിരൂരങ്ങാടി : നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി എംബിബിഎസിന്  മെഡിക്കൽ കോളേജിൽ സീറ്റ് കരസ്ഥമാക്കിയ പി.കെ ഫാത്തിമ റിൻഷയെ പള്ളിപ്പടി ജനകീയ സമിതി ആദരിച്ചു. പള്ളിപ്പടി ജനകീയ സമിതിയുടെ മുൻ ചെയർമാൻ കൂടിയായ പി.കെ ഹംസയുടെ മകളാണ് വിജയിയായ ഫാത്തിമ റിൻഷ.


40-ാം ഡിവിഷൻ കൗൺസിലർ

സയ്യിദ് ഷൗക്കത്തലി തങ്ങൾ,

കെഎംസിസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഉസ്മാൻ അലി പുളിക്കലകത്ത്,

പള്ളിപ്പടി ജനകീയ സമിതി ചെയർമാൻ എം.പി സ്വാലിഹ് തങ്ങൾ, ജോ:കൺവീനർമാരായ ഡോക്ടർ മുഹമ്മദ് റഫീഖ്, മുനീർ പിഒ, ഭാരവാഹികളായ കുഞ്ഞി മുഹമ്മദ് പാലക്കാട്ട്, അഷ്റഫ് ടിഎം എന്നിവരുടെ നേതൃത്വത്തിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്

Follow us on :

More in Related News