Mon Jun 16, 2025 10:06 PM 1ST

Location  

Sign In

കാരംവെള്ളി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം അഷ്‌ടബന്ധനവീകരണകലശം, ധ്വജപ്രതിഷ്‌ഠയും ആറാട്ട് മഹോത്സവവും

29 Mar 2025 12:19 IST

NewsDelivery

Share News :

കോഴിക്കോട് -കേരളത്തിലെ പ്രമുഖ സുബ്രഹ്മണ്യക്ഷേത്രങ്ങളിലൊന്നായ എരഞ്ഞിക്കൽ അമ്പലപ്പടിയിലുള്ള കാരംവെള്ളി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നവീകരണകലശം, ധ്വജപ്രതിഷ്ഠ, ആറാട്ട് മഹോത്സവം എന്നിവ നടക്കു കയാണ്. 2025 മാർച്ച് 26 മുതൽ 16 ദിവസങ്ങളിലായാണ് പ്രസ്‌തുത പരിപാടികൾ നട ക്കുന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് നവീകരണകലശ, ധ്വജപ്രതിഷ്‌ഠാ ചടങ്ങുകൾ നടക്കുന്നത്.


2025 ഏപ്രിൽ 2 ന് ബുധനാഴ്‌ച പകൽ 8.55നും 10.58 നും ഇടയിലുള്ള മുഹൂർത്ത ത്തിൽ ബിംബപ്രതിഷ്ഠയും, ഏപ്രിൽ 5 ന് ശനിയാഴ്‌ച പകൽ 8.45 നും 9.15 നും ഇടയി ലുള്ള മുഹൂർത്തത്തിൽ ധ്വജപ്രതിഷ്‌ഠയും നടക്കും. ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്ക്കാരിക സമ്മേളനം ഏപ്രിൽ 5 ന് വൈകീട്ട് 4.30 ന് ബഹു മാനപ്പെട്ട കേരള വനം, വന്യജീവി വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രൻ അവർകൾ നിർവ്വഹിക്കും. പ്രസ്‌തുത പരിപാടിയിൽ പ്രമുഖ ആത്മീയ പ്രഭാഷകൻ ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും. അന്ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന കൊടിയേറ്റത്തോടെ 6 ദിവസത്തെ ക്ഷേത്രോത്സവ പരിപാടികൾ ആരംഭിക്കും. വൈവി ധ്യമാർന്ന കലാ-സാംസ്‌കാരിക പരിപാടികൾ, ആയോധനകലകൾ, കഥകളി, ചാക്യാർകൂത്ത് തുടങ്ങിയവ ക്ഷേത്രോത്സവനാളുകളിൽ ക്ഷേത്രസന്നിധിയിൽ അരങ്ങേ റും. ഏപ്രിൽ 10 ന് വ്യാഴാഴ്‌ച രാവിലെ നടക്കുന്ന ആറാട്ടോടു കൂടി ഉത്സവ പരിപാടി കൾ സമാപിക്കും.


16 ദിവസം നീണ്ടു നിൽക്കുന്ന നവീകരണ കലശ, ധ്വജപ്രതിഷ്ഠ ഉത്സവാഘോ ഷപരിപാടികളുടെ പ്രാധാന്യം ഭക്തജനങ്ങളിലെത്തിക്കുന്നതിന് എല്ലാ മാധ്യമ സുഹൃ ത്തുക്കളുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. ഇന്നു 29-03-2025 ന് നട ക്കുന്ന പത്രസമ്മേളനത്തിൽ

കെ. വിശ്വനാഥക്കുറുപ്പ്, ജയൻ പൊയിലിൽ, ജയചന്ദ്രൻ. കെ.എ , സുരേഷ്‌കുമാർ. സി.കെ, രാജൻ പുഴവക്കത്ത്, അനിൽ പനാളി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


Follow us on :

More in Related News