Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.വി. ഹയർ സെക്കൻഡറി സ്കൂളിൽ ജനജാഗ്രതാ കമ്മിറ്റി രൂപീകരിച്ചു

09 Jun 2026 20:06 IST

PALLIKKARA

Share News :

വള്ളിക്കുന്ന്: അരിയല്ലൂർ എം.വി. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗവും സാമൂഹികവിരുദ്ധ പ്രവണതകളും തടയുന്നതിനായി ജനജാഗ്രതാ കമ്മിറ്റി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ കമ്മിറ്റി ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് ഷിജു ചേര്യങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലഹരി പദാർഥങ്ങളുടെ വർധിച്ചുവരുന്ന ഉപയോഗത്തിൽനിന്നും വഴിവിട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽനിന്നും വിദ്യാർഥികളെ സംരക്ഷിക്കാൻ സമൂഹത്തിന്റെ കൂട്ടായ ജാഗ്രത അനിവാര്യമാണെന്ന് പരപ്പനങ്ങാടി എസ്.ഐ വിമൽ പറഞ്ഞു. ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനാവശ്യ പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതിനായി നാട്ടുകാരുടെ സഹകരണത്തോടെ നിലവിലെ ബസ് സ്റ്റോപ്പ് സ്കൂൾ പരിസരത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു.

സ്കൂൾ പ്രിൻസിപ്പൽ ഹരീഷ് ബി. നായർ, ഹെഡ്മാസ്റ്റർ ജിതേഷ്, സ്റ്റാഫ് സെക്രട്ടറി ബിന്ദു ഭാസ്കർ, വാർഡ് അംഗങ്ങളായ ടി.കെ. വാസു, ഐ.പി. ആബിദ്, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികൾ, വ്യാപാര സ്ഥാപന പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.


Follow us on :

More in Related News