Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2026 23:25 IST
Share News :
കോഴിക്കോട്: സഹായി വാദി സലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് പഴയ കാഷ്വാലിറ്റി ബ്ലോക്ക് വാർഡായി മാറ്റുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് സഹായി വളണ്ടിയർമാർ ചേർന്ന് ബ്ലോക്ക് ശുചീകരിച്ചത്. പുതിയ കാഷ്വാലിറ്റി ബ്ലോക്ക് പ്രവർത്തനസജ്ജമായതോടെ മാസങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന പഴയ കെട്ടിടം സമഗ്രമായി വൃത്തിയാക്കി പ്രവർത്തനയോഗ്യമാക്കുകയായിരുന്നു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് സഹായി പി.ആർ.ഒ. പി. എം. അനീസ് ബാബു, വളണ്ടിയർ കോ-ഓർഡിനേറ്റർ ലത്തീഫ് വെള്ളിപറമ്പ്, ചെയർമാൻ ബശീർ മുസ്ലിയാർ ചെറൂപ്പ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Please select your location.