Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേത്രോത്സവത്തിനിടെയുണ്ടായ വാക്ക് തർക്കത്തിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

22 Feb 2026 22:06 IST

MUKUNDAN

Share News :

വടക്കേക്കാട്:പൂരത്തിനിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.തൊഴിയൂർ താഴിശ്ശേരി സ്വദേശി താഴിശ്ശേരി വീട്ടിൽ ഗിരീഷ്(57)ആണ് മരിച്ചത്.കഴിഞ്ഞ 15-ന് കപ്പിയൂർ ചിറക്കൽ ക്ഷേത്രോത്സവത്തിനിടയിലാണ് തർക്കം ഉണ്ടായത്.വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് ബൈക്കിൽ വന്ന തൊഴിയൂർ കോടത്തൂർ അശ്വന്തുമായാണ് തർക്കം ഉണ്ടായത്.സംഭവത്തിന് ശേഷം അശ്വന്ത് ഗിരീഷിന്റെ വീട്ടിലെത്തി പുറത്തേക്ക് വിളിച്ച് ഇറക്കി വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടുകയായിരുന്നു.കുന്നംകുളം ദയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് എറണാംകുളം അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആരോഗ്യ നിലവഷളായതിനെ തുടർന്ന് അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിച്ചു.മൃതദേഹം അപ്പോളോ ആശുപത്രി മോർച്ചറിയിൽ.അശ്വന്തിനെ 16-ന് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.ഇയാൾ റിമാൻഡിൽ ആണ്.അതേസമയം ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.ഇത് ചൂണ്ടിക്കാട്ടി ഡിഎംഒ,പൊലീസ് എന്നിവർക്ക് ബന്ധുക്കൾ പരാതി നല്കി.ഭാര്യ:ഷീജ.മക്കൾ:രേഷ്മ,ശ്രീരാഗ്. 

Follow us on :

More in Related News