Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെല്ലായി സെന്‍ര് മേരീസ് പള്ളിയില്‍ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കമായി

28 Dec 2024 18:57 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


നെല്ലായി സെന്‍ര് മേരീസ് പള്ളിയില്‍ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കമായി 

കൊടകര: നെല്ലായി സെന്റ് മേരീസ് ദേവാലയത്തിലെ വിശുദ്ധ സെബാസ്റ്റിയാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റേയും സംയുക്ത തിരുനാളിന് തുടക്കമായി.  ശനിയാഴ്ച രാവിലെ ആറിന് ഫാ.സിന്റോ നങ്ങിണി സി.എം.ഐയുടെ കാര്‍മികത്വത്തില്‍ പ്രസുദേന്തി വാഴ്ച, തുടര്‍ന്ന് പാട്ടുകര്‍ബാന, തിരുസ്വരൂപം എഴുന്നള്ളിച്ചുവെക്കല്‍, വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് എന്നിവ നടന്നു. ഫാ.ഡെല്‍ബി തെക്കുംപുറം, ഫാ.ലിബിന്‍ മച്ചിങ്ങല്‍ എന്നിവര്‍ സഹകാര്‍മികരായി. ഞായറാഴ്ച രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, 10.30ന് ഫാ.ടോം മാളിയേക്കലിന്‍രെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, രൂപത വികാരി ജനറാള്‍ മോണ്‍ .ജോളി വടക്കന്റെ വചനസന്ദേശം എന്നിവയുണ്ടാകും. ഫാ.ഡെല്‍ബി തെക്കുംപുറം, ഫാ.ജോസഫ് കിഴക്കുംതല എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഫാ.ആന്റണി പുതുശേരിയുടെ കാര്‍മികത്വത്തില്‍ വി.കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണം, 30ന് രാത്രി ഏഴിന് കാഞ്ഞിരപ്പിള്ളി അമല കമ്യൂണിക്കേഷന്‍സിന്റെ സൂപ്പര്‍ഹിറ്റ് ഗാനമേള എന്നിവയുണ്ടാകും.


Follow us on :

More in Related News