Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോക്ടേഴ്സ് ദിനം: പയ്യന്നൂരിലെ മൂന്ന് ഡോക്ടർമാരെ ആദരിച്ച് റോട്ടറി പയ്യന്നൂർ സെൻട്രൽ

02 Jul 2026 07:12 IST

NewsDelivery

Share News :

പയ്യന്നൂർ: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് റോട്ടറി പയ്യന്നൂർ സെൻട്രൽ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന മൂന്ന് ഡോക്ടർമാരെ ആദരിച്ചു.

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡോ. ആർ.ടി.എൻ. രാജീവ് റാം (MBBS, DGO, Pulmonologist), ഡോ. ഹരിദാസ് (MBBS) എന്നിവരെയും, പയ്യന്നൂരിലെ ക്ലിനിക്കിൽ വെച്ച് ഡോ. ഷേണായി (MBBS, DGO)യെയും ആദരിച്ചു.

ക്ലബ് പ്രോഗ്രാം ചെയർമാൻ റോട്ടേറിയൻ സതീഷ് ബാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ PHF രാജേഷ് തായമ്പത്ത് പൊന്നാട അണിയിച്ചു. AG റോട്ടേറിയൻ അഡ്വ. സുകുമാരൻമൊമെന്റോ നൽകി ആദരവ് നിർവഹിച്ചു.

ചടങ്ങിൽ IPP റോട്ടേറിയൻ അജയൻ പി.വി., സെക്രട്ടറി റോട്ടേറിയൻ വിപിൻ പൊയിൽ, MPHF റോട്ടേറിയൻ രമേശൻ മാപ്പിടിശ്ശേരി, ജോയിന്റ് സെക്രട്ടറി റോട്ടേറിയൻ ദിനേശൻ, റോട്ടേറിയൻ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

ഡോക്ടർമാരുടെ സമൂഹത്തോടുള്ള സേവനത്തിനുള്ള ആദരസൂചകമായാണ് ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി പയ്യന്നൂർ സെൻട്രൽ പരിപാടി സംഘടിപ്പിച്ചത്.

Follow us on :

More in Related News